അവയവദാന ദാനത്തില്‍ ക്‌ളീവ്‌ലാന്‍ഡ് ക്‌ളിനിക്കില്‍ ഹയാത്ത് ബൂത്ത്
അബുദാബി: അവയവദാനവും മാറ്റിവെക്കലുമായി ബന്ധപ്പെടുള്ള അബുദാബി കമ്യൂണിറ്റി കാമ്പയിനിന്റെ ദേശീയ പരിപാടിയായ ‘ഹയാത്തി’നെ പ്രോത്സാഹിപ്പിക്കാനായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് മുബാദല ആരോഗ്യ പങ്കാളിയായ ക്‌ളീവ്‌ലാന്‍ഡ് ക്‌ളിനിക്.
അവയവദാന രജിസ്‌ട്രേഷന്‍ നടത്താനും ഈ സംരംഭത്തെ കുറിച്ച് അവബോധം വളര്‍ത്താനുമാണ് ആരോഗ്യ വകുപ്പ് കാമ്പയിന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി മള്‍ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രോഗ്രാമിനെ കുറിച്ച് പഠിക്കാനും അവയവ ദാതാക്കളായി രജിസ്റ്റര്‍ ചെയ്യാനും ആശുപത്രിയില്‍ സ്ഥിരമായൊരു ഹയാത്ത് ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്.
ക്‌ളീവ്‌ലാന്‍ഡ് ക്‌ളിനിക് അബുദാബി സിഇഒ ഡോ. ജോര്‍ജ് ഗുസ്മാന്‍ ബൂത്ത് ഉദ്ഘാടനം ചെയ്തു. അദ്ദേഹം സ്വയം അവയവ, ടിഷ്യൂ ദാതാവായി ആദ്യം സൈന്‍ അപ് നടത്തുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
2022 നവംബറില്‍ അബുദാബിയില്‍ നടന്ന ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ഡൊണേഷനും ട്രാന്‍സ്പ്‌ളാന്‍േറേഷനും സംബന്ധിച്ച ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ അതിന്റെ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് ആരോഗ്യ വകുപ്പ് കാമ്പയിന്‍ ആരംഭിച്ചിരുന്നു.
”യുഎഇ ദേശീയ അവയവദാനത്തിനും മാറ്റിവെക്കലിനും വേണ്ടിയുള്ള പരിപാടി, പോസ്റ്റ്‌മോര്‍ട്ടം ദാതാക്കളില്‍ നിന്നുള്ള സംഭാവനകളില്‍ വളര്‍ച്ച രേഖപ്പെടുത്തി. ഇത് ഹൃദയം, ശ്വാസകോശം, കരള്‍, പാന്‍ക്രിയാസ്, വൃക്കകള്‍ എന്നിവ മാറ്റിവെക്കുന്നതില്‍ ശ്രദ്ധേയ ഫലങ്ങള്‍ക്ക് കാരണമായി. ക്‌ളീവ്‌ലാന്‍ഡ് ക്‌ളിനിക് അബുദാബി പോലുള്ള മുന്‍നിര ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഈ സംരംഭം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനും അവയവങ്ങളുടെയും ടിഷ്യൂ ദാനങ്ങളുടെയും പ്രാധാന്യത്തെ കുറിച്ചും അവ രോഗികള്‍ക്ക് നല്‍കുന്ന ജീവിതത്തെ മാറ്റിമറിക്കുന്ന അവസരങ്ങളെപ്പറ്റിയും ബോധവത്കരണ ശ്രമത്തില്‍ വിജയിക്കാന്‍ കഴിയുന്നത്”-യുഎഇ നാഷണല്‍ ട്രാന്‍സ്പ്‌ളാന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അലി അല്‍ ഉബൈദ്‌ലി പ റഞ്ഞു.
മരിച്ച ദാതാക്കളുടെ പ്രോഗ്രാം യുഎഇയില്‍ സജീവമായ ശേഷം ലോകത്തിലെ ഏറ്റവും സമഗ്രമായ ട്രാന്‍സ്പ്‌ളാന്റ് പ്രോഗ്രാമുകളിലൊന്നായ യുഎസിലെ ക്‌ളീീവ്‌ലാന്‍ഡ് ക്‌ളിനിക് ട്രാന്‍സ്പ്‌ളാന്റ് സെന്ററുമായി യോജിച്ച് ക്‌ളീവ്‌ലാന്‍ഡ് ക്ലിനിക്ക് അബുദാബി 330ലധികം അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. നാളിതു വരെ അബുദാബിയിലെ ക്‌ളീവ്‌ലാന്‍ഡ് ക്‌ളിനിക് ട്രാന്‍സ്പ്‌ളാന്റ് സെന്ററിലൂടെ 166 വൃക്ക മാറ്റിവെക്കല്‍, 136 കരള്‍, 12 ശ്വാസകോശം, 12 ഹൃദയം, 10 പാന്‍ക്രിയാസ് മാറ്റിവെക്കല്‍ എന്നിവ നടത്തിയതായും അധികൃതര്‍ പറഞ്ഞു.