ആദ്യ ടോകണൈസ്ഡ്, കോണ്‍ടാക്റ്റ്‌ലസ് പേയ്‌മെന്റുമായി അബുദാബി ഇസ്‌ലാമിക് ബാങ്ക്
അബുദാബി: അബുദാബി ഇസ്‌ലാമിക് ബാങ്ക് (എഡിഐബി) ടോകണ്‍ പ്രവര്‍ത്തനക്ഷമമാക്കാനായി സേവന ദാതാക്കളായ ടാപി ടെക്‌നോളജീസും ആഗോള ഡിജിറ്റല്‍ പേയ്‌മെന്റ് ലീഡറുമായ വിസയുമായി സഹകരിച്ച് ക്‌ളാപ് റിംഗ്, എഡിഐബി പേ എന്നീ ഓ പ്ഷനുകളിലൂടെ മേഖലയിലെ ആദ്യത്തെ ടോക്കണൈസ്ഡ്, കോണ്‍ടാക്റ്റ്‌ലസ് പേയ്‌മെന്റ് രീതികള്‍ സമാരംഭിക്കുന്നതായി അധികൃതര്‍ പ്രഖ്യാപിച്ചു.
”ഞങ്ങളുടെ ഡിജിറ്റല്‍ കഴിവുകള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനനുസരിച്ച് ബാങ്ക് നൂതന ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങള്‍ പുറത്തിറക്കുന്നത് തുടരുന്നു. പങ്കാളികളായ വിസയും ടാപ്പി ടെക്‌നോളജീസുമായി ചേര്‍ന്ന് ഈ മേഖലയിലെ ആദ്യ ടോകണൈസ്ഡ് കോണ്‍ടാക്റ്റ്‌ലസ് പേയ്‌മെന്റ് ക്‌ളാപ് ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്” -എഡിഐബി റീടെയില്‍ ബാങ്കിംഗ് ആക്ടിംഗ് ഗ്‌ളോബല്‍ ഹെഡ് സമീഹ് അവദല്ല പറഞ്ഞു.
എഡിഐബി പേയ്ക്കായുള്ള സജ്ജീകരണ പ്രക്രിയ ലളിതവും വേഗമേറിയതുമാണ്. ആദ്യം ഉപയോക്താവിന്റെ വിസാ കാര്‍ഡ് ടാപ്പിയുടെ ടോകണ്‍ പ്രാപ്തമാക്കല്‍ സേവനങ്ങള്‍ നല്‍കുന്ന എഡിഐബി പേ ആപ്‌ളികേഷന്‍ വഴി ടോകണൈസ് ചെയ്യുന്നു. രണ്ടാമതായി, ബൂ ടൂത്ത് വഴി ആപ്പിലേക്ക് കണക്റ്റ് ചെയ്യുന്ന കംപാനിയന്‍ യൂണിവേഴ്‌സല്‍ പാസ്സീവ് പ്രൊവിഷനിംഗ് യൂണിറ്റ് ഉപയോഗിച്ച് പേയ്‌മെന്റ് ക്‌ളാപ്പിനുള്ളില്‍ ചേര്‍ത്ത ചിപ്പിലേക്ക് ഡിജിറ്റല്‍ കാര്‍ഡ് സ്വയമേവ ലഭ്യമാക്കുന്നു.
പ്രൊവിഷനിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഉപയോക്താവിന് അവരുടെ റിസ്റ്റ് വാച്ചിന്റെ ടാപ് ഉപയോഗിച്ച് വേഗത്തിലും എളുപ്പത്തിലും പേയ്‌മെന്റുകള്‍ നടത്താന്‍ കഴിയും. കൂടാതെ, ആപ്‌ളികേഷനില്‍ അവരുടെ ഇടപാട് ചരിത്രം തല്‍ക്ഷണം കാണാനും കഴിയും.