ഇസിഎസ്എസ്ആറുമായി അഡ്‌നെക് ഗ്രൂപ് സഹകരണ കരാറില്‍ ഒപ്പു വെച്ചു
അബുദാബി: പ്രതിരോധത്തിലും സുരക്ഷയിലും വൈദഗ്ധ്യമുള്ള കോണ്‍ഫറന്‍സ്, ഇവന്റ് മേഖലയെ പിന്തുണക്കാനും സഹകരണം വര്‍ധിപ്പിക്കാനും എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചു(ഇസിഎസ്എസ്ആര്‍)മായി അഡ്‌നെക് ഗ്രൂപ് സഹകരണ കരാറില്‍ ഒപ്പു വെച്ചു
ഇസിഎസ്എസ്ആര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സുല്‍ത്താന്‍ മുഹമ്മദ് അല്‍ നുഐമി, അഡ്‌നെക് ഗ്രൂപ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ് സിഇഒയുമായ ഹുമൈദ് മതാര്‍ അല്‍ ദാഹിരി, ഇരു വിഭാഗങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പിട്ടത്.
കരാറിന്റെ നിബന്ധനകള്‍ക്ക് കീഴില്‍ അറിവും വൈദഗ്ധ്യവും കൈമാറാനും ലോകോത്തര പരിപാടികള്‍ സംഘടിപ്പിക്കുന്നത്തില്‍ അഡ്‌നെക് ഗ്രൂപ്പിന്റെ ട്രാക്ക് റെക്കോര്‍ഡില്‍ നിന്ന് പ്രയോജനം നേടാനും ഇരു കക്ഷികളും പ്രവര്‍ത്തിക്കും. പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിലെ അറിവ് കൈമാറാനും സ്വദേശിവത്കരിക്കാനും അനുയോജ്യമായ ഒരു വേദി നല്‍കുന്നതിന് ഇരു പാര്‍ട്ടികളും എല്ലാ കഴിവുകളും വിഭവങ്ങളും ഉപയോഗിക്കും.
ഇസിഎസ്എസ്ആര്‍ അതിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമ ായി ആഴത്തിലുള്ള വിശകലന പഠനങ്ങള്‍ നടത്തി ഗവേഷണത്തിലും പഠനങ്ങളിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇസിഎസ്എസ്ആര്‍ ഗവേഷകര്‍ക്കും തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്കും വേണ്ടി വിവരങ്ങളും ഡാറ്റയും ശേഖരിക്കുന്നു. കൂടാതെ യുഎഇ, അറബ് ഗള്‍ഫ് മേഖല, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ സമകാലിക പ്രശ്‌നങ്ങളും അവയുടെ പ്രത്യാഘാതങ്ങളും പഠിക്കാന്‍ ചിട്ടയായ രീതികള്‍ ഉപയോഗിക്കുന്നു. യുഎഇക്കും അറബ്-ഗള്‍ഫ് മേഖലക്കും താല്‍പര്യമുള്ള അന്താരാഷ്ട്ര സാമ്പത്തിക വിഷയങ്ങളും കേന്ദ്രം പഠിക്കുന്നു.