ഓണ്‍ലൈന്‍ തട്ടിപ്പ്: പരിഹാരവുമായി നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ
ഫുജൈറ: മുഴുവന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലും തട്ടിപ്പ് തടയാനുതകുന്ന കാര്യക്ഷമമായ ‘സിവിവി കീ’ രാജ്യമുടനീളം അവതരിപ്പിച്ച് നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ (എന്‍ബിഎഫ്). സൈബര്‍ സുരക്ഷ മെച്ചപ്പെടുത്താനും വഞ്ചനയില്‍ നിന്നും മറ്റ് ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കാനുമുള്ള എന്‍ബിഎഫിന്റെ ശ്രമങ്ങളില്‍ സുപ്രധാന ഘടകമാണീ സിവിവി കീ.
തട്ടിപ്പ് വിലയിരുത്തുന്നതിനനുസരിച്ച് കാര്‍ഡ് വിശദാംശങ്ങള്‍ വഞ്ചനാപരമായ ക്യാപ്ചര്‍ പോയിന്റ് ഓഫ് സെയില്‍ മെഷീനുകളിലും എടിഎമ്മുകളിലും സംഭവിക്കാം. പേയ്‌മെന്റ് കാര്‍ഡ് തട്ടിപ്പിന്റെ 90 ശതമാനവും ഓണ്‍ലൈനിലാണ് സംഭവിക്കുന്നത്. കൂടാതെ, 90 ശതമാനത്തിലധികം കേസുകളിലും മോഷിച്ച ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ തട്ടിപ്പ് നടത്താന്‍ ഉപയോഗിക്കുന്നു. അവിടെ കാര്‍ഡ് പിന്‍ ആവശ്യമില്ല.
ഒരിക്കലും ഓണ്‍ലൈനായി കാര്‍ഡുകള്‍ ഉപയോഗിക്കാത്ത കാര്‍ഡുടമകള്‍ പോലും ഓണ്‍ലൈന്‍ തട്ടിപ്പിന്ഇരകളാവാറുണ്ട്. കാര്‍ഡുടമയുടെ ഫോണിലെ സിവിവി ആപ്പ് വഴി എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്ന ദിവസം മുഴുവന്‍ മാറുന്ന ഡൈനമിക് സിവിവി കോഡ് ഉപയോഗിച്ച് കാര്‍ഡിന്റെ പിന്‍വശത്തുള്ള 3 അക്ക കോഡിന് പകരമായി സിവിവി കീ ഈ അപകട സാധ്യത പരിഹരിക്കുന്നു.
ഓരോ മണിക്കൂറിലും സേവനത്തില്‍ എന്റോള്‍ ചെയ്ത ഓരോ കാര്‍ഡിനും ആപ്പ് ഒരു സവിശേഷ മൂന്നക്ക ഡൈനമിക് സുരക്ഷാ കോഡ് നല്‍കുന്നു. ഇതനുസരിച്ച്, കാര്‍ഡിന്റെ പിന്‍ വശത്തെ മൂന്നക്ക സുരക്ഷാ കോഡ് ആവശ്യപ്പെടുമ്പോഴെല്ലാം (ഉദാഹരണത്തിന്, ഓണ്‍ലൈന്‍ പര്‍ചേസുകള്‍ക്കുള്ള ചെക്കൗട്ട് സമയത്ത്) കാര്‍ഡുടമ അവരുടെ ഫോണിലെ ആപ്പില്‍ നിന്ന് പുതിയ കോഡ് നല്‍കേണ്ടതായി വരും.
കാര്‍ഡ് എപ്പോഴെങ്കിലും നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ അനധികൃത ഓണ്‍ലൈന്‍ പര്‍ചേസുകള്‍ നിരസിക്കപ്പെടും. ഈ സംവിധാനത്തിലേക്ക് മാറുന്നത് വഴി വ്യാപാരിയെ കാര്‍ഡ് വിശദാംശങ്ങള്‍ക്കുള്ള സബ്‌സ്‌ക്രിപ്ഷനുകള്‍ പോലുള്ള ആവര്‍ത്തിച്ച പേയ്‌മെന്റുകളെ ബാധിക്കില്ല. നേരത്തെയുള്ള പേയ്‌മെന്റുകള്‍ തുടര്‍ന്നും എടുക്കും. കൂടാതെ, ഏതെങ്കിലും പുതിയ ആവര്‍ത്തന പേയ്‌മെന്റുകള്‍ സജ്ജീകരിച്ചു കഴിഞ്ഞാല്‍ ഡൈനമിക് സിവിവി കീ ഉപയോഗിച്ച് പ്രാമാണീകരിക്കപ്പെടും. അന്നു മുതല്‍ പണമടയ്ക്കല്‍ തടസ്സമില്ലാതെ നടക്കും.
”എന്‍ബിഎഫിന് ദേശീയ തലത്തില്‍ സിവിവി കീ പോലുള്ള നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ വിന്യസിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് തങ്ങളുടെ ഉപയോക്താക്കളുടെ പ്രധാന ആശങ്കകളിലൊന്നായ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഉടനടി പരിഹാരം കണ്ടെത്തുമെന്നും നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ സിഇഒ വിന്‍സ് കുക് പറഞ്ഞു.
സിവിവി കീ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളെ അനധികൃത ഉപയോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നു. കാര്‍ഡ് ആരൊക്കെ കണ്ടാലും, അത് നഷ്ടപ്പെട്ടാലും, ഫോണിലെ കോഡിലേക്ക് അവരവര്‍ക്ക് മാത്രമേ ആക്‌സസുണ്ടാകൂ. അതിനാല്‍, സ്വന്തം കാര്‍ഡ് ഒപ്പം കൊണ്ടുപോകാനും ഷോപ്പിംഗ് നടത്താനും
ഓണ്‍ലൈന്‍ പര്‍ചേസുകള്‍ക്കും വാങ്ങലുകള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണെന്നും കെയ്‌നോ സിഇഒ റോബര്‍ട്ട് ജെ സ്റ്റെയിന്‍മാന്‍ പറഞ്ഞു.
ഓണ്‍ലൈന്‍ തട്ടിപ്പ് തടയാനായി ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഡൈനമിക് കോഡ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കെയ്‌നോയുടെ ഉല്‍പന്നമാണിത്. വിസയുമായി സഹകരിച്ച് കാര്‍ഡ് നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ ഈ സേവനം നല്‍കുന്നത്.