കഴിഞ്ഞ വര്‍ഷം ദുബൈയില്‍ എത്തിയത് 23.7 ദശലക്ഷം യാത്രക്കാര്‍
ദുബൈ: 2022ല്‍ ദുബൈയില്‍ സന്ദര്‍ശക പ്രവാഹം. കഴിഞ്ഞ വര്‍ഷം എമിറേറ്റ് സ്വാഗതം ചെയ്തത് 23.7 ദശലക്ഷം യാത്രക്കാരെയാണെന്ന് ജിഡിആര്‍എഫ്എ ദുബൈ. ഇതില്‍ ആകാശമാര്‍ഗം 21,817,022 പേരും കരമാര്‍ഗം 1,612,746 ഉം, ജലമാര്‍ഗ്ഗം വഴി 243700 യാത്രക്കാരുമാണ് എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ 2021 വര്‍ഷത്തേക്കാള്‍ 89 % വര്‍ദ്ധവനവാണ് ഉണ്ടായതെന്ന് വകുപ്പ് വിശദീകരിച്ചു
അതിനിടയില്‍, രാജ്യത്ത് പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തിയവര്‍ മ 107,082 പേരായിരുന്നു .ദുബൈ എയര്‍പോര്‍ട്ടുകള്‍ വഴി 107082 പേരും ഹത്ത ബോര്‍ഡറിലുടെ 6527ഉം കപ്പല്‍ മാര്‍ഗത്തിലൂടെ 5010 സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ഉപയോഗമൂലം എല്ലാ സന്ദര്‍ശകര്‍ക്കും മികച്ച ഡിജിറ്റല്‍ സേവനങ്ങളും, സംതൃപ്തമായ യാത്രാനുഭവവും നല്‍കാന്‍ ദുബായ് എയര്‍പോര്‍റ്റുകള്‍ക്ക് കഴിഞ്ഞു , ഇത് ടൂറിസം, ബിസിനസ്സ്, ലൈഫ്സ്റ്റൈല്‍ മേഖലകളില്‍ ദുബൈയുടെ ഖ്യാതി കൂടുതല്‍ വര്‍ദ്ധിപ്പിച്ചുവെന്ന് ജിഡിആര്‍എഫ്എ- ദുബൈ മേധാവി ലഫ് : ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വ്യക്തമാക്കി
ലോകത്ത് ഏറ്റവും അധികം സന്ദര്‍ശകര്‍ സന്ധിക്കുകയും ആഗമന- നിര്‍ഗമനങ്ങള്‍ നടത്തുകയും ചെയ്യുന്ന പ്രധാന നഗരങ്ങളില്‍ ഒന്നാണ് ദുബൈ. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ദുബൈ പഴയകാല സജീവതയിലേക്ക് വീണ്ടും എത്തിയിരിക്കുയാണ്. പോയ വര്‍ഷം നിരവധി അംഗീകാരങ്ങളാണ് ദുബൈക്ക് ലഭിച്ചത്.യുകെ ആസ്ഥാനമായുള്ള മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ യൂറോമോണിറ്ററിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ദുബൈ എയര്‍പോര്‍ട്ടുകള്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായി തെരഞ്ഞെടുത്തു.

2022 ലെ മികച്ച 100 സിറ്റി ഡെസ്റ്റിനേഷന്‍ സൂചികയില്‍ ആഗോളതലത്തില്‍ ദുബൈ നഗരം രണ്ടാമതെത്തി.
ഒപ്പം തന്നെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ) റിപ്പോര്‍ട്ടില്‍ 2022-വര്‍ഷത്തില്‍ പ്രാദേശികമായും അന്തര്‍ദേശീയമായും ദുബായ് എയര്‍പോര്‍ട്ടുകള്‍ ആഗോള മത്സര സൂചികകളില്‍ തങ്ങളുടെ മുന്‍നിര സ്ഥാനം കാത്തുസൂക്ഷിക്കുകയും ചെയ്തു.