കാലാവസ്ഥാ, ആരോഗ്യ സംരംഭ വിപുലീകരണം: 5 മില്യണ്‍ ഡോളര്‍ ധനസഹായവുമായി ഫോര്‍കാസ്റ്റിംഗ് ഹെല്‍തി ഫ്യൂച്ചേഴ്‌സ്
അബുദാബി: മലേറിയ നോ മോറിന്റെ (എംഎന്‍എം) കാലാവസ്ഥാ, ആരോഗ്യ സംരംഭമായ ഫോര്‍കാസ്റ്റിംഗ് ഹെല്‍തി ഫ്യൂച്ചേഴ്‌സ് (എഫ്എച്ച്എഫ്) വിപുലീകരണത്തിന് റീച്ചിംഗ് ദി ലാസ്റ്റ് മൈല്‍ ഇനീഷ്യേറ്റീവ് (ആര്‍എല്‍എം) മുഖേന 5 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ധനസഹായ പ്രഖ്യാപനത്തിന് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സാക്ഷ്യം വഹിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ രോഗ നിര്‍മാര്‍ജനത്തിലേക്കുള്ള പുരോഗതിയെ തടസ്സപ്പെടുത്തുന്നത് തടയാന്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ആരോഗ്യ-സാങ്കേതിക സംഘടനകളുടെ കൂട്ടായ്മയാണ് എഫ്എച്ച്എഫ്. റീച്ചിംഗ് ദി ലാസ്റ്റ് മൈല്‍ ഇനിഷ്യേറ്റീവ് നല്‍കുന്ന സീഡ് ഫണ്ടിംഗിലൂടെ 2020ല്‍ ആരംഭിച്ച എഫ്എച്ച്എഫ്, ഈ ക്‌ളൈമറ്റ് ഇന്‍ഫോംഡ് മലേറിയ നിര്‍മാര്‍ജന യജ്ഞങ്ങളില്‍ മുന്‍പന്തിയിലാണ്.
അത്യാധുനിക പ്രവചനങ്ങളും ആസൂത്രണ ഉപകരണങ്ങളും വികസിപ്പിച്ചെടുക്കുന്നതിലൂടെയും അവ നടപ്പാക്കാന്‍ സര്‍ക്കാറുകളെ സഹായിക്കുന്നതിന് പ്രയോജനകരമായ നയങ്ങള്‍ രൂപപ്പെടുത്തുന്നതിലൂടെയും ആരോഗ്യ ഇടപെടലുകള്‍ സമയബന്ധിതമായി കൂടുതല്‍ ഫലപ്രദമായി ലക്ഷ്യമിടുന്നു.
റീച്ചിംഗ് ദ ലാസ്റ്റ് മൈലിനെ പ്രതിനിധീകരിച്ച് നാസര്‍ അല്‍ മുബാറക്കാണ് പങ്കാളിത്ത ധാണയില്‍ ഒപ്പുവെച്ചത്. മലേറിയ നോ മോര്‍ സിഇഒ മാര്‍ട്ടിന്‍ എഡ്‌ലന്‍ഡ്, മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രസിഡന്റ് പ്രൊഫസര്‍ ഡോ. എറിക് സിംഗ് എന്നിവര്‍ പങ്കെടുത്തു.
”ആരോഗ്യകരമായ ഭാവി പ്രവചിക്കാനുള്ള ഞങ്ങളുടെ പുതുക്കിയ പ്രതിബദ്ധത വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. രോഗങ്ങള്‍ക്കെതിരായ യുഎഇയുടെ ദീര്‍ഘകാല പോരാട്ടത്തിലെ മറ്റൊരു നാഴികക്കല്ല് അടയാളപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് രാഷ്ട്ര സ്ഥാപക പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ആരംഭിച്ചതാണ്” -ശൈഖ് ദിയാബ് അഭിപ്രായപ്പെട്ടു.
അടുത്തിടെ പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് മലേറിയ റിപ്പോര്‍ട്ട് 2021 അനുസരിച്ച്, പോയ വര്‍ഷം മലേറിയ 247 ദശലക്ഷം പേരെ ബാധിക്കുകയും ഇത് കാരണം 619,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതില്‍ നാല് മരണങ്ങളില്‍ മൂന്ന് പേരും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ്.
ലോകമെമ്പാടുമുള്ള ഗവണ്‍മെന്റ് അജണ്ടകളില്‍ കാലാവസ്ഥാ പ്രവര്‍ത്തനം ഉയര്‍ന്നു വരുന്ന ഒരു സമയത്ത്, മലേറിയയും മറ്റ് കാലാവസ്ഥാ സെന്‍സിറ്റീവ് പകര്‍ച്ചവ്യാധികളും ഇല്ലാതാക്കുന്നതില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം അവഗണിക്കാന്‍ കഴിയാത്ത പ്രശ്‌നമാണ്. ഉയരുന്ന താപനില, മാറിക്കൊണ്ടിരിക്കുന്ന മഴയുടെ പാറ്റേണുകള്‍, തീവ്രമായ കാലാവസ്ഥ എന്നിവ ആരോഗ്യ സംവിധാനങ്ങളെ താറുമാറാക്കുകയും രോഗാണുക്കള്‍ പരത്തുന്ന രോഗങ്ങളുടെ വ്യാപ്തിയും കാലാനുസൃതതയും മാറ്റുകയും ചെയ്യുന്നു.
പ്രത്യേകിച്ചും, അനോഫെലിസ് സ്റ്റെഫെന്‍സി എന്ന ഒരിനം കൊതുക് നഗരപ്രദേശങ്ങളിലേക്ക് അതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയും അവക്ക് കീടനാശിനി പ്രതിരോധം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഈ റിപ്പോര്‍ട്ട് പ്രകാരമാണ് നിരീക്ഷണം വര്‍ധിപ്പിച്ച് വിവര കൈമാറ്റം മെച്ചപ്പെടുത്തി, ഗവേഷണത്തി ന് മുന്‍ഗണന നല്‍കി എ. സ്റ്റെഫെന്‍സിയുടെ കൂടുതല്‍ വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് 2022 സെപ്റ്റംബറില്‍ പുതിയ സംരംഭം ആരംഭിച്ചത്.
മലേറിയ നിര്‍മാര്‍ജനത്തിലേക്കുള്ള പുരോഗതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ലോക മലേറിയ റിപ്പോര്‍ട്ട് 2021ല്‍ 35 പ്രാദേശിക രാജ്യങ്ങളില്‍ 1,000ത്തില്‍ താഴെ പുതിയ മലേറിയ കേസുകള്‍ രേഖപ്പെടുത്തി, ഈ വിജയങ്ങള്‍ ശരിയായ ഉപകരണങ്ങളും ഫണ്ടിംഗും ജീവന്‍ രക്ഷിക്കുമെന്ന് തെളിയിക്കുന്നു.
ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 2022 ജനുവരിയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെയും കാലാവസ്ഥാ ചാഞ്ചാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ മലേറിയയെ പ്രതിരോധിക്കാനുള്ള ദൗത്യവുമായി ഒരാഗോള സ്ഥാപനമായ മലേറിയ ആന്‍ഡ് ക്‌ളൈമറ്റ് സൊല്യൂഷന്‍സ് എന്ന പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍കാസ്റ്റിംഗ് ഹെല്‍തി ഫ്യൂച്ചേഴ്‌സ് ആരംഭിച്ചു