കോവിഡ് വ്യാപനം ഇക്കൊല്ലത്തോടെ അവസാനിക്കുമെന്ന പ്രത്യാശയില്‍ ഡബ്‌ള്യുഎച്ച്ഒ
ജനീവ: ഇക്കാല്ലത്തോടെ കൊറോണ െൈവറസ് മഹാമാരിയുടെ വ്യാപനം അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്‌ള്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രത്യാശ പ്രകടിപ്പിച്ചു. ”പാന്‍ഡെമിക് കഴിഞ്ഞു. നാലാം വര്‍ഷത്തിന്റെ തുടക്കത്തോടെ ലോകം വളരെ മെച്ചപ്പെട്ട നിലയിലാണിപ്പോള്‍” -ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ്19 കുറഞ്ഞു വരികയാണെന്നും വാക്‌സിനേഷന്‍ ലോകമെമ്പാടും വര്‍ധിച്ചുവെന്നും താഴ്ന്നതും ഇടത്തരവുമായ പല മേഖലകളിലും സുസ്ഥിര പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ഗെബ്രിയേസസ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കോവിഡ്19 ഇന്നും പല രാജ്യങ്ങളുടെയും ആരോഗ്യത്തിനും സമ്പദ് വ്യവസ്ഥക്കും സമൂഹത്തിനും അപകടകരമായ വൈറസായി തുടരുക തന്നെയാണ്. പ്രത്യേകിച്ചും, അതിന്റെ വകഭേദങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനത്തിന്റെ വെളിച്ചത്തില്‍ 25ലധികം രാജ്യങ്ങളില്‍ ഇപ്പോള്‍ പുതിയ സബ് വേരിയന്റ് കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അപകട സാധ്യത സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. അതനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതാണ്. അതേസമയം, വര്‍ഷാവസാനത്തോടെ കാര്യങ്ങള്‍ ശുഭസൂചകമാകും -ഗെബ്രിയേസസ് വിശദീകരിച്ചു.