തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 60,000 വരിക്കാര്‍
ദുബായ്: ജനുവരി ഒന്നിന് തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പ്രോഗ്രാം ആരംഭിച്ച ശേഷമുള്ള ആദ്യ രണ്ട് ദിവസങ്ങളില്‍ 60,000 ജീവനക്കാര്‍ ഇന്‍ഷുറന്‍സിനായി സൈന്‍ അപ് ചെയ്തു.
തൊഴിലുടമകള്‍ക്ക് അധിക ചെലവുകള്‍ വരുത്താത്ത തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ഒരു ഫെഡറല്‍ ഉത്തരവിലൂടെ (2022ലെ നമ്പര്‍ 13) പ്രോഗ്രാം നടപ്പിലാക്കിയിട്ടുണ്ട്.
പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികള്‍ക്കും പ്രൊഫഷണലുകള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
ആദ്യ രണ്ട് ദിവസങ്ങളില്‍ പങ്കെടുത്തവരില്‍ 86 ശതമാനം പേരും തൊഴില്‍ രഹിത ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്നതിന്റെ ചുമതലയുള്ള ഇന്‍ഷുറന്‍സ് കോംപ്‌ളക്‌സിനെ പ്രതിനിധീകരിക്കുന്ന ദുബായ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന ഏഴ് ചാനലുകളില്‍ ഒന്നായ വെബ്‌സൈറ്റ് വഴി (
വേേു:െ//ംംം.ശഹീല.മല) സൈന്‍ അപ് ചെയ്തു. മറ്റ് സബ്‌സ്‌ക്രിപ്ഷന്‍ ചാനലുകളില്‍ ഇന്‍ഷുറന്‍സ് കോംപ്‌ളക്‌സിന്റെ സ്മാര്‍ട് ആപ്‌ളികേഷന്‍, സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍, ബിസിനസുകാരുടെ സേവന കേന്ദ്രങ്ങള്‍, അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്, രാജ്യത്തെ ബാങ്കുകളുടെ സ്മാര്‍ട്‌ഫോണ്‍ ആപ്‌ളികേഷനുകള്‍, ടെലികോം ബില്ലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഇന്‍ഷൂര്‍ ചെയ്ത ജീവനക്കാരന്‍ രാജിവെക്കുകയോ അച്ചടക്ക കാരണങ്ങളാല്‍ പിരിച്ചു വിടുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് അദ്ദേഹത്തിന് പരമാവധി മൂന്ന് മാസത്തേക്ക് ഒരു തുക നല്‍കും. പിരിച്ചു വിടുന്നത്തിന് മുന്‍പുള്ള ആറ് മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് തുകയായി കണക്കാക്കുന്നത്.
ക്‌ളെയിം തീയതി കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കും. പ്രീമിയം മൂന്നു മാസത്തിലൊരിക്കലോ, ഓരോ മാസവുമോ, അര്‍ധ വാര്‍ഷികത്തിലോ, വാര്‍ഷികത്തിലോ അടക്കാന്‍ ഒരാള്‍ക്ക് ഒരു ചോയ്‌സ് ഉണ്ട്.
ഇന്‍ഷൂര്‍ ചെയ്ത വ്യക്തിക്ക് ദുബായ് ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്‌സൈറ്റായ നിയുക്ത ചാനലുകള്‍ വഴി ക്‌ളെയിം സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വേേു:െ//ംംം.ശഹീല.മല എന്ന വെബ്‌സൈറ്റ് വഴിയോ, ഇന്‍ഷുറന്‍സ് കോംപ്‌ളക്‌സിന്റെ സ്മാര്‍ട് ആപ്‌ളികേഷന്‍, കോള്‍ സെന്റര്‍ നമ്പര്‍ 600 599 555 എന്നിവ വഴിയോ ബന്ധപ്പെടാവുന്നതാണ്.
ആനുകൂല്യത്തിന് അര്‍ഹത നേടുന്നതിന് ഒരു വ്യക്തി തുടര്‍ച്ചയായി 12 മാസമെങ്കിലും സ്‌കീമില്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കണം. രാജ്യം വിടുകയോ ഒരു പുതിയ സ്ഥാനം സ്വീകരിക്കുകയോ ചെയ്താല്‍ ആ വ്യക്തിക്ക് അവകാശവാദത്തിനുള്ള ക്‌ളെയിം നഷ്ടപ്പെടും.
നിക്ഷേപകര്‍ അല്ലെങ്കില്‍ സ്ഥാപന ഉടമകള്‍, വീട്ടുജോലിക്കാര്‍, താത്കാലിക കരാര്‍ തൊഴിലാളികള്‍, പ്രായപൂര്‍ത്തിയാവാത്തവര്‍ (18 വയസ്സിന് താഴെയുള്ളവര്‍), പെന്‍ഷന്‍ സ്വീകരിച്ച് പുതിയ ജോലിയില്‍ ചേരുന്ന വിരമിച്ചവര്‍ എന്നിവരാണ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങള്‍.