പൊള്ളാഡിനും ബ്രാവോക്കും ഗോള്‍ഡന്‍ വിസ നേടിക്കൊടുത്ത് ജെബിഎസ് ഗ്രൂപ്
ഐഎല്‍ടി ട്വന്റി 20 ലീഗ് യുഎഇ ക്രിക്കറ്റിന് കരുത്ത് പകരും: പൊള്ളാഡ്, ബ്രാവോ
യുഎഇയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന ആദ്യ ഗോള്‍ഡന്‍ വിസ
ദുബൈ: യുഎഇ ആതിഥ്യമരുളുന്ന പ്രഥമ ഇന്റര്‍നാഷനല്‍ ലീഗ് ട്വന്റി 20 ചാമ്പ്യന്‍ഷിപ് യുഎഇ ക്രിക്കറ്റിന് കരുത്ത് പകരുമെന്ന് വെസ്റ്റിന്‍ഡീസ് താരങ്ങളായ കീറണ്‍ പൊള്ളാഡും ഡവൈന്‍ ബ്രാവോയും. ജെബിഎസ് ഗ്രൂപ് ഓഫ് കമ്പനീസ് ആസ്ഥാനമായ ജെബിഎസ് ഗവണ്‍മെന്റ് ട്രാന്‍സാക്ഷന്‍ സെന്ററില്‍ യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു ഇരുവരും.
നിരവധി യുവ താരങ്ങളുള്ള നാടാണ് യുഎഇ. ഇവര്‍ക്ക് ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഈ ചാമ്പ്യന്‍ഷിപ് ഉപകാരപ്പെടും. മികച്ച പരിശീലകരുടെ കീഴില്‍ പരിശീലനം നടത്താന്‍ അവസരം ലഭിക്കും. യുഎഇയുടെ ഗോള്‍ഡന്‍ വിസ കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്. ഇവിടെയുള്ള കായിക മേഖലയെ പ്രോല്‍സാഹിപ്പിക്കാന്‍ ഇത് ഉപകരിക്കും – -പൊള്ളാഡും ബ്രാവോയും പറഞ്ഞു.
അടുത്ത ലോക കപ്പില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ വെസ്റ്റിന്‍ഡീസ് ടീമിന് കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച ബ്രാവോ, ചെന്നൈയുടെ ബൗളിംഗ് കോച്ച് എന്നത് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും യുവ ബൗളര്‍മാരെ പ്രചോദിപ്പിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നും വ്യക്തമാക്കി. ജെബിഎസ് ഗവണ്‍മെന്റ് ട്രാന്‍സാക്ഷന്‍ സെന്ററില്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ എത്തിയ താരങ്ങള്‍ക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്. യുഎഇയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന ആദ്യ ഗോള്‍ഡന്‍ വിസയാണിതെന്നും; മലയാളം, തമിഴ് തെലുഗ്, ബോളിവുഡ് തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള 5,000ത്തിലധികം പേരെ യുഎഇയിലെത്തിച്ച് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്ത ഒരേയൊരു സ്ഥാപനമാണിതെന്നും ജെബിഎസ് ഗ്രൂപ്, ജെബിഎസ് ഗവണ്‍മെന്റ് ട്രാന്‍സാക്ഷന്‍ സെന്റര്‍ എന്നിവയുടെ ഫൗണ്ടറും സിഇഒയുമായ ഡോ. ഷാനിദ് ബിന്‍ മുഹമ്മദ് പറഞ്ഞു.

ചടങ്ങില്‍ മുഖ്യാതിഥികളായ ബ്രാവോയും പൊള്ളാഡും ഗോള്‍ഡന്‍ വിസ പതിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍ ഡോ. ഷാനിദില്‍ നിന്നും ഏറ്റുവാങ്ങി. ഗോള്‍ഡന്‍ വിസ അനുമതി നല്‍കിയ യുഎഇ ഭരണകൂടത്തിനും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കിയ ജെബിഎസ് ഗ്രൂപ്പിനും താരങ്ങള്‍ നന്ദി അറിയിച്ചു.
തന്റെ എല്ലാമായ യുഎഇയിലേക്ക് അയ്യായിരത്തിലധികം റെസിഡെന്‍സ് വിസക്കാരെ എത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും കൂടുതല്‍ നിക്ഷേപകരെ യുഎഇയിലേക്ക് എത്തിക്കാനുള്ള പരിശ്രമം താന്‍ തുടരുമെന്നും ഡോ. ഷാനിദ് വ്യക്തമാക്കി.
പരിപാടിയില്‍ അബ്ദുള്ള നൂറുദ്ദീന്‍, അബ്ദുറഹിമാന്‍ മാത്തിരി, അസീസ് അയ്യൂര്‍, അജിത് ഇബ്രാഹിം, മഞ്ജീന്ദര്‍ സിംഗ് എന്നിവരും പങ്കെടുത്തു.