ലോകം ഉറ്റുനോക്കുന്നത് ഈ പതിനാലുകാരന്റെ റേസിംഗ് കുതിപ്പിന്
അബുദാബി: അടുത്ത ഏപ്രിലിലെ ഇറ്റാലിയന്‍ ഫോര്‍മുല 4 ചാമ്പ്യന്‍ഷിപ്പില്‍ സ്വദേശിയായ 14 വയസ്സുകാരന്‍ അല്‍ ദാഹിരി കാര്‍ റേസിംഗ് അരങ്ങേറ്റം കുറിക്കും. ഒരാഴ്ച മുന്‍പാണ് ഫോര്‍മുല 4 സീസണ്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 15 വയസ്സാക്കിയത
കാര്‍ട്ടിംഗില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച അല്‍ ദാഹിരി തന്റെ ആദ്യ ചാമ്പ്യന്‍ഷിപ്പായ 60 മിനി വിഭാഗത്തില്‍ യൂറോ സീരീസ് നേടിയിട്ടുണ്ട്. ഡബ്‌ള്യൂഎസ്‌കെ ചാമ്പ്യന്‍സ് കപ്പും, സൂപ്പര്‍ മാസ്റ്റര്‍ സീരീസും സ്വന്തമാക്കിയ ശേഷമാണ് ഫോര്‍മുല മത്സരങ്ങളിലേക്കുള്ള കുതിപ്പ്.
നിലവിലെ റേസിംഗ് മോഡില്‍ നിന്ന് സിംഗിള്‍ സീറ്ററിലേക്ക് നീങ്ങുന്നത് അല്‍ ദാഹിരിക്ക് ഏറ്റവും കഠിനമായ വെല്ലുവിളി തന്നെയാണ്. ആ വെല്ലുവിളി നേരിടാന്‍ ഏറ്റവും പഴക്കമുള്ളതും വിജയകരവുമായ ഇറ്റാലിയന്‍ മോട്ടോര്‍ സ്‌പോര്‍ട്ട് ടീമുകളിലൊന്നായ പ്രേമയുടെ ഭാഗമാവുകയാണ്. നിലവില്‍ 2023ലേക്കുള്ള തയാ റെടുപ്പിനായി അല്‍ ദാഹിരി ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തന്റെ റേസിംഗ് കരിയറിലെ അടുത്ത ഘട്ടത്തിന് താന്‍ തയാറാണെന്ന് തെളിയിക്കുന്ന ശ്രദ്ധേയമായ ചില പരീക്ഷണ പ്രകടനങ്ങള്‍ നടത്തി വരികയാണ് ദാഹിരി.
”ഞങ്ങളുടെ ടീമിലേക്ക് അല്‍ ദാഹിരിയെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. കാര്‍ട്ടിംഗിലെ അദ്ദേഹത്തിന്റെ വിജയകരമായ പുരോഗതി പ്രകടമാക്കിയതു പോലെ, അവന്‍ വളരെ ചെറുപ്പമാണെങ്കിലും അസാമാന്യ കഴിവുള്ളവനാണ്.നേരത്തെ ടെസ്റ്റിംഗില്‍ തനിക്ക് വലിയ സാധ്യതയും പുരോഗതിയും ഉണ്ടെന്ന് അവന്‍ പ്രകടമാക്കി. കൂടാതെ, എല്ലാ പുതുമുഖ ഡ്രൈവര്‍മാരും ചെയ്യേണ്ടത് പോലെ സിംഗിള്‍ സീറ്റര്‍ റേസിംഗ് ഉപയോഗിച്ച് അവന്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ദാഹിരിക്ക് പിന്തുണ നല്‍കും” -പ്രേമ റേസിംഗ് ടീം പ്രിന്‍സിപ്പല്‍ ആഞ്ചലോ റോസിന്‍ പറഞ്ഞു.
ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് അല്‍ദാഹിരി പറഞ്ഞു. ഇത് ഒരു കൗതുക സീസണായിരിക്കുമെന്ന് തോന്നുന്നു. പ്രത്യേകിച്ച് പുതിയ കാറും പുതിയ ട്രാക്കുകളുമുള്ള പുതിയ ചാമ്പ്യന്‍ഷിപ്പില്‍ താന്‍ ഡ്രൈവ് ചെയ്യുമെന്നത് കണക്കിലെടുക്കുമ്പോള്‍. സീസണിലുടനീളം പഠിക്കുകയും മെച്ചപ്പെടുത്തുകയും ടീമിനൊപ്പം കഠിനാധ്വാനം നടത്തുകയും ചെയ്യുന്നത് വളരെ പ്രധാനമാണ് -തന്റെ പുതിയ ചുവടു മാറ്റത്തിലെ കൗതുകം മറച്ചു വെക്കാതെ അല്‍ ദാഹിരി പറഞ്ഞു.