CommunityEducationReligionUAE

സമയം വീണ്ടെടുക്കാനാവില്ല

കാലം ചക്രം കറങ്ങിക്കൊണ്ടിരിക്കുു. നിമിഷങ്ങള്‍, മിനു’ുകള്‍, മണിക്കൂറുകള്‍, ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍… അങ്ങനെ സമയങ്ങള്‍ കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഓരോ പ്രഭാതം വിടരുമ്പോഴും പുതുസമയങ്ങള്‍ പിറക്കുകയാണ്. സൂര്യന്‍ അസ്തമിച്ചാല്‍ അത് തിരികെ യെടുക്കാനാവാത്തവിധം അതിശ്രീഘം കാലം ചലിച്ചുകൊണ്ടിരിക്കുു. ജീവിതസമയങ്ങള്‍ കളയാതെ ഉപകാരപ്രദമാക്കണമൊണ് പരിശുദ്ധ ഇസ്ലാമിന്റെ അനുശാസന. പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) അഞ്ചു കാര്യങ്ങള്‍ക്ക് മുമ്പായി അഞ്ചു കാര്യങ്ങള്‍ മുതലാക്കണമെ് അനുചരന്മാരോട് നിര്‍ദേശിച്ചിരുു, അതിലൊ് തിരക്കാവുതിന് മുമ്പായി ഒഴിവുസമയം മുതലെടുക്കണമൊണ് (ഹദീസ് മുസ്തദ്‌റക് 4/306).

സത്യവിശ്വാസിയെ സംബന്ധിച്ചടുത്തോളം ഏറെ പ്രാധാന്യമുണ്ട് സമയത്തിനും കാലത്തിനും. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പലേടങ്ങളിലായി പ്രഭാതം, പുലരി, പകല്‍, രാത്രി, പ്രദോഷം എിങ്ങനെ കാലങ്ങളെയും സമയങ്ങളെയും ശപഥം ചെയ്തതായി കാണാം. ഉദാഹരത്തിന് സൂറത്തുള്ളുഹായുടെ തുടക്കത്തില്‍ തെയുണ്ട്: ‘പകല്‍വെളിച്ചം ത െസത്യം, രാത്രി ത െസത്യം’.

ജീവിതസമയങ്ങള്‍ വൃഥാ പാഴാക്കാതെ ആരാധനാനുഷ്ഠാനങ്ങള്‍ക്കും മറ്റു നന്മകള്‍ക്കുമായി ചെലവഴിക്കണം. സമയനിഷ്ഠ അതിപ്രധാനമാണ്. നമസ്‌ക്കാരം യഥാസമയം കൃത്യനിഷ്ഠയോടെ നിര്‍വ്വഹിക്കപ്പെടേണ്ട ആരാധനകര്‍മ്മമാണ്. അല്ലാഹു പറയുുണ്ട്: നിശ്ചയമായും സത്യവിശ്വാസികള്‍ക്ക് സമയനിര്‍ണിതമായ നിര്‍ബന്ധ ബാധ്യതയത്രെ നമസ്‌ക്കാരം (സൂറത്തുിസാഅ് 103).

മനുഷ്യന്‍ ജീവിതത്തില്‍ ഏറെ സമയം ഇടപഴകേണ്ടവരാണ് മാതാപിതാക്കള്‍. അവരോടൊപ്പം ഇരിക്കാനും സംസാരിക്കാനും സന്തോഷിക്കാനും സമയം കണ്ടെത്തേണ്ടതുണ്ട്. മാതാപിതാക്കളോട് ഐഹിക ലോകത്ത് നായി വര്‍ത്തിക്കാന്‍ ലുഖ്മാന്‍ (അ) മകനോട് വസ്വിയ്യത്ത് ചെയ്യുത് സൂറത്തു ലുഖ്മാന്‍ 15ാം സൂക്തത്തില്‍ ഉദ്ധരിക്കപ്പെടുുണ്ട്. ഭാര്യയോടും മക്കളോടും മറ്റു കുടുംബക്കാരോടും ബന്ധം പുലര്‍ത്തിക്കൊണ്ടുള്ള സമയ വിനിയോഗം ഏറെ പുണ്യകരമാണ്. അയല്‍ക്കാരോടും സുഹൃത്തുക്കളോടും പണ്ഡിതര്‍മാരടക്കമുള്ള മറ്റു മഹത് വ്യക്തികളോടും സഹവസിക്കാനും നായി ഇടപെടാനും സമയം കണ്ടെത്തണം. ആ സമയങ്ങള്‍ വെറുതെയാവില്ല. ബന്ധങ്ങള്‍ ഊഷ്മളമാക്കും. തത്വജ്ഞാനികളുമായുള്ള ഇടപെടല്‍ വലിയൊരു മുതല്‍ക്കൂ’ാവും. കുറേ അനുഭവങ്ങള്‍ നേടാനാവും. അതിലേറെ പഠിക്കാനാവും.

ജോലിക്കായി വിനിയോഗിക്കു സമയം പവിത്രമാണ്. ജോലി ഒരു ഉപജീവന ത്യാഗമാണല്ലൊ. തൊഴില്‍ ദാതാവുമായുള്ള കരാര്‍പൂര്‍ത്തീകരവും ഉത്തരവാദിത്വ നിര്‍വ്വഹണവുമാണത്. അല്ലാഹു സൂറത്തുല്‍ മുഅ്മിനൂനില്‍ സത്യവിശ്വാസികളുടെ വിശേഷങ്ങള്‍ വിശദീകരിക്കുിടത്ത് 8ാം സൂക്തത്തില്‍ ‘ഉത്തരവാദിത്വങ്ങളും കരാറുകളും പാലിക്കുവര്‍’ എ് പറയുുണ്ട്. വിജ്ഞാനങ്ങള്‍, കലകള്‍, നൈപുണ്യങ്ങള്‍, വായന, ചിന്തനീയ കാര്യങ്ങള്‍ എിവക്കായി സമയങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം. ചിന്തിക്കുില്ലേയെ് ഖുര്‍ആനില്‍ അല്ലാഹു പലയാവര്‍ത്തി ചോദിക്കുുണ്ട്.

ജീവിതത്തില്‍ നല്ല അടയാളപ്പെടുത്തലുകള്‍ക്കായി സമയം വിനിയോഗിച്ചവര്‍ വിജയച്ചിരിക്കുു, അവരാണ് ജനങ്ങളില്‍ നല്ലവര്‍. ഒരിക്കല്‍ ഒരാള്‍ നബി (സ്വ)യോട് ചോദിക്കുകയുണ്ടായി തിരു ദൂതരേ, ആരാണ് ജനങ്ങളില്‍ ശ്രേഷ്ഠര്‍? നബി (സ്വ) മറുപടി പറഞ്ഞത് ജീവിച്ച ആയുസ്സത്രയും കര്‍മ്മങ്ങള്‍ നന്മകളാക്കിയവരൊണ് (ഹദീസ് തുര്‍മുദി 2329).

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.