1,025 തടവുകാര്‍ക്ക് യുഎഇ പ്രസിഡന്റ് മാപ്പ് നല്‍കി
ദുബായ്: വിശുദ്ധ റമദാന് മുന്നോടിയായി യുഎഇയില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന 1,025 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു.
മാപ്പ് നല്‍കിയ തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനുമുള്ള അവസരം നല്‍കാനുള്ള ശൈഖ് മുഹമ്മദിന്റെ മാനുഷിക മൂല്യങ്ങളുടെ പ്രതിഫലനമാണിത്.
തടവുകാരുടെ കുടുംബത്തില്‍ സന്തോഷവും നല്ല ഭാവി ജീവിതം തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ വാര്‍ഷിക പൊതുമാപ്പെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ടില്‍ പറഞ്ഞു.