ഫുജൈറയില്‍ വാഹനാപകടത്തില്‍ സ്ത്രീ ഉള്‍പ്പെടെ 2 മരണം
ഫുജൈറ: മസാഫി റൗണ്ട് എബൗട്ടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സ്വദേശികളായ 2 പേര്‍ മരിച്ചു. 28കാരിയായ യുവതിയും 19കാരനായ യുവാവുമാണ് മരിച്ചത്.
കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഒറ്റവരിപ്പാതയില്‍ ഒരു കാര്‍ മറ്റൊരു കാറിനെ തെറ്റായ രീതിയില്‍ മറികടക്കാന്‍ ശ്രമിക്കവേ കൂട്ടിയിടിക്കുകയാണുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. ട്രാഫിക് പൊലീസും റെസ്‌ക്യു ടീമും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
കാറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്ന് ഫുജൈറ റോഡ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ ഡയ റക്ടര്‍ കേണല്‍ സാലിഹ് മുഹമ്മദ് അബ്ദുല്ല അല്‍ ദന്‍ഹാനി അറിയിച്ചു.