2023ല്‍ യുഎഇയുടെ 5 മുന്‍ഗണനകള്‍ ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു
ദുബൈ: 2023ല്‍ യുഎഇക്കുള്ള അഞ്ച് മുന്‍ഗണനകള്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. പുതുവര്‍ഷത്തില്‍ ആദ്യ കാബിനറ്റ് യോഗത്തിന് നേതൃത്വം നല്‍കിയായിരുന്നു അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഈ അഞ്ച് മുന്‍ഗണനകള്‍ ട്വിറ്ററിലൂടെ അദ്ദേഹം വിശദീകരിച്ചു.
1. ദേശീയ ഐഡന്റിറ്റിയും അതിന്റെ ഏകീകരണവും. 2. പരിസ്ഥിതിയും സുസ്ഥിരതയും. 3. വിദ്യാഭ്യാസ സമ്പ്രദായം, കാഴ്ചപ്പാട്, സൂചകങ്ങള്‍, ഉല്‍പാദനം എന്നിവയുടെ വികസനം. 4. സ്വദേശിവത്കരണവും അതിന്റെ വേഗംകൂട്ടലും. 5. രാജ്യത്തിന്റെ അന്താരാഷ്ട്ര സാമ്പത്തിക പങ്കാളിത്ത വിപുലീകരണം.
കഴിഞ്ഞ വര്‍ഷം 339 വികസന, സാമ്പത്തിക, സാമൂഹിക സൂചകങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നായിരുന്നു യുഎഇ. ഇന്ന് 2023ല്‍ നാം ഒരു പുതിയ യാത്ര ആരംഭിക്കുന്നു. അതില്‍ നാം സ്വയം മത്സരിക്കുകയും സമയത്തോട് മത്സരിക്കുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും മികച്ചതായി മാറും” -ശൈഖ് മുഹമ്മദ് പറഞ്ഞു.