യുഎഇയില്‍ 22 ദിവസത്തെ സൗജന്യ സ്തനാര്‍ബുദ പരിശോധന
ഷാര്‍ജ: സൗജന്യ സ്തനാര്‍ബുദ പരിശോധനകള്‍ക്കും രോഗത്തെ കുറിച്ചുള്ള സമൂഹ അവബോധം വര്‍ധിപ്പിക്കാനും പിങ്ക് കാരവന്‍ റൈഡ് ആറ് എമിറേറ്റുകളിലായി ഒമ്പത് നിശ്ചിത ക്‌ളിനിക്കുകള്‍ സ്ഥാപിച്ചു.
ജനുവരി 20 മുതല്‍ ഫെബ്രുവരി 10 വരെ സൗജന്യ സ്തനാര്‍ബുദ പരിശോധന ലഭ്യമാണ്. വൈകീട്ട് 4 മണി മുതല്‍ രാത്രി 10 വരെയാണ് ക്‌ളിനിക് പരിശോധനാ സമയം.
ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സ് (എഫ്ഒസിപി) സംഘടിപ്പിക്കുന്ന പാന്‍ യുഎഇ സ്തനാര്‍ബുദ ബോധവത്കരണ സവാരിക്കിടെ നിശ്ചിത ക്‌ളിനിക്കുകളില്‍ ഈ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് സൗകര്യം ഒരുക്കുന്നതാണ്.
വാര്‍ഷിക പിങ്ക് കാരവന്‍ റൈഡിന്റെ 11-ാം പതിപ്പിന്റെ സമാരംഭത്തിന് മുന്‍പായി യുഎഇയിലെ മെഡിക്കല്‍ ക്‌ളിനിക്കുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. സ്തനാര്‍ബുദം നേരത്തെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളില്‍ എങ്ങനെ സ്വയം പരിശോധന നടത്തണമെന്ന് ജനങ്ങളെ ബോധവത്കരിക്കാനും പഠിപ്പിക്കാനും ക്‌ളിനിക്കുകളില്‍ പിസിആര്‍ സെഷനുകള്‍ നടത്തും.
സ്‌ക്രീനിംഗ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇനി പറയുന്ന സ്ഥലങ്ങളില്‍ ലഭ്യമാകും:
അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, മെഗാ മാള്‍, അല്‍ ബുതീനയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മൂന്ന് ക്‌ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.
ദുബൈയില്‍ അല്‍ ബര്‍ഷയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റ്, മിര്‍ദിഫ് സിറ്റി സെന്റര്‍, അജ്മാനിലെ ഫിക്‌സഡ് ക്‌ളിനിക് ചൈനാ മാള്‍, മാള്‍ ഓഫ് യുഎക്യു ഉമ്മുല്‍ഖുവൈന്‍, ഫുജൈറ ലുലു മാള്‍, മാള്‍ ഓഫ് റാക് റാസല്‍ഖൈമ എന്നിവിടങ്ങളില്‍ സൗജന്യ സ്‌ക്രീനിംഗ് ലഭ്യമാണ്. ഇത് പൗരന്മാ ര്‍ക്കും താമസക്കാര്‍ക്കും സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നതിനുള്ള ഈ സുപ്രധാന സേവനം നല്‍കുന്നു.