ലോക റെക്കോര്‍ഡുകള്‍ നേടിയ നാലര വയസുകാരന് ആദരം
കുമരനെല്ലൂര്‍: നൂറുകണക്കിന് രാജ്യങ്ങളുടെ ദേശീയ പതാകകള്‍ തിരിച്ചറിഞ്ഞ് ലോക റെക്കോര്‍ഡുകള്‍ നേടിയ നാലര വയസുകാരനായ ആദം അലിയെ കുമരനെല്ലൂര്‍ ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സും ന്യൂ വേള്‍ഡ് കലാം റെക്കോര്‍ഡുമാണ് ആദം കരസ്ഥമാക്കിയത്.
ദുബായ് കെഎംസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ ഉപഹാരം നല്‍കി. എം.വി ഫസല്‍, വി.വി അലവി, എ.വി ജാഫര്‍, എം.വി ഷഫീഖ്, ടി.പി.എം അലി, ഉനൈസ് എം.വി, സൈതലവി ഒറ്റയില്‍, അലിമോന്‍ ചടങ്ങില്‍ സംബന്ധിച്ചു.
പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ പാടത്ത് താമസിക്കുന്ന പാപ്പാലി ഹൗസിലെ അലി മോന്‍-സഫില ദമ്പതികളുടെ മകനാണ് ആദം അലി. 2 മിനിറ്റും 9 സെക്കന്റുമെടുത്ത് 195 രാജ്യങ്ങളുടെ ദേശീയ പതാകകള്‍ തിരിച്ചറിഞ്ഞതിനാണ് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ആദം ഇടം പിടിച്ചത്. 2 മി നിറ്റും 10 സെക്കന്റുമെടുത്ത് 202 രാജ്യങ്ങളുടെ ദേശീയ പതാകകള്‍ തിരിച്ചറിഞ്ഞാണ് ന്യൂ വേള്‍ഡ് കലാം റെക്കോര്‍ഡ് സ്വന്തമാക്കിയത്.