യുഎഇയില്‍ 59 കോവിഡ് കേസുകള്‍
ദുബൈ: യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച രാജ്യത്ത് 59 കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. എന്നാല്‍, ആരും മരിച്ചിട്ടില്ല. സജീവമായ കേസുകളുടെ എണ്ണം 14,372 ആണ്. ഇന്നലെ 120 പേര്‍ രോഗത്തില്‍ നിന്നും മുക്തി നേടി. 12,393 അധിക പരിശോധനകളിലൂടെയാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്. ജനുവരി 17ലെ കണക്കനുസരിച്ച് യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 10,48,218 ആണ്. ആകെ മരണ സംഖ്യ 2,348 ആണ്. മൊത്തം 10,32,498 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 19,83,06,718 പിസിആര്‍ ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.