യൂണിയന്‍ കോപ്പില്‍ 1,500ലധികം ഉല്‍പന്നങ്ങള്‍ക്ക് 60% വരെ വിലക്കുറവ്
ദുബായ്: യൂണിയന്‍ കോപ് ഫെബ്രുവരിയില്‍ അവതരിപ്പിച്ച മൂന്ന് പ്രത്യേക പ്രമോഷനല്‍ കാമ്പയിനുകളില്‍ 1,500ലധികം ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാനവസരം.
അവശ്യ സാധനങ്ങള്‍ക്കും വീട്ടിലേക്കുള്ള മറ്റു ഉല്‍പന്നങ്ങള്‍ക്കും 60% വരെയാണ് ഡിസ്‌കൗണ്ട്. ഉപയോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ നല്‍കുകയാണ് യൂണിയന്‍ കോപ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു.
ഡിജിറ്റലായും ഡിസ്‌കൗണ്ട് നേടാം
ദുബായിലെ ബ്രാഞ്ചുകളില്‍ മാത്രമല്ല ഫെബ്രുവരി മാസത്തെ പ്രമോഷന്‍ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകളിലും ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോര്‍ പോലുള്ള ആപ്പുകളെ ആശ്രയിക്കാവുന്നതാണ്. തെരഞ്ഞെടുത്ത ഉല്‍പന്നങ്ങളിലെ പ്രമോഷനുകള്‍ യൂണിയന്‍ കോപ് വരും ദിവസങ്ങളില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മീഡിയ ചാനലുകളിലൂടെ അറിയിക്കും.
അന്താരാഷ്ട്ര നിലവാരത്തില്‍ ഉല്‍പന്നങ്ങള്‍
ഭക്ഷണ ഉല്‍പന്നങ്ങളും അല്ലാത്തവയും പ്രമോഷന്‍ കമ്പയിനിലൂടെ വാങ്ങാം. എല്ലാ ബജറ്റിനും ഇണങ്ങുന്ന ഉല്‍പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാനാണ് യൂണിയന്‍ കോപ് ശ്രമിക്കുന്നത്.