യൂണിയന്‍ കോപ്പില്‍ 70 ഉല്‍പന്നങ്ങള്‍ക്ക് 6 മാസം വില കൂടില്ല
ദുബായ്: യുഎഇയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായ യൂണിയന്‍ കോപ്പില്‍ ആറു മാസക്കാലത്തേക്ക് തെരഞ്ഞെടുത്ത 70 ഉല്‍പന്നങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടാവില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
റമദാന്‍ പ്രമാണിച്ച് 70 അവശ്യ വസ്തുക്കള്‍ക്ക് പ്രൈസ് ലോക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് യൂണിയന്‍ കോപ്പ്. മാര്‍ച്ച് 29 മുതല്‍ പ്രൈസ് ലോക്ക് നിലവില്‍ വന്നു. ആറു മാസത്തേക്ക് ഈ വസ്തുക്കളുടെ വിലയില്‍ മാറ്റം വരില്ല. സവാള, ആപ്പിള്‍, ഫ്രോസണ്‍ ചിക്കന്‍, ആട്ട, ഓയില്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കാണ് പ്രൈസ് ലോക്ക് ബാധകം.
പണപ്പെരുപ്പം നിയന്ത്രിക്കാനും ഈ നീക്കം സഹായകമാകുമെന്നാണ് യൂണിയന്‍ കോപ്പ് കരുതുന്നത്