മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ ഏഴാമത് എക്‌സലന്‍സ് അവാര്‍ഡ്
ദുബായ്: ദുബായ് ആസ്ഥാനമായ മുന്‍നിര ടിവി മീഡിയ പ്രൊഡക്ഷന്‍ ഹൗസ് മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ മെയ് 6, 7 തീയതികളില്‍ ദുബായിലും അബുദാബിയിലുമായി ഏഴാമത് എക്‌സലന്‍സ് അവാര്‍ഡ് ഒരുക്കുന്നു. വരുണ്‍ ഗാന്ധി എംപി, കേരള വഖഫ്-ഹജ്ജ് കാര്യ മന്ത്രി വി.അബ്ദുറഹിമാന്‍ എന്നിവര്‍ യഥാക്രമം 6, 7 തീയതികളില്‍ നടക്കുന്ന പ്രോഗ്രാമുകള്‍ ഉദ്ഘാടനം ചെയ്യും. മെയ് 8ന് ദുബായ് ദൂസിത് താനി ഹോട്ടലില്‍ ഒരുക്കുന്ന ബിസിനസ് കോണ്‍ഫറന്‍സ് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി രാംദാസ് അത്താവാലെ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാനധിയുടെ ചെറുമകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധി, എഐസിസി ജന.സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ താരിഖ് അന്‍വര്‍, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് തുടങ്ങിയ വിശിഷ്ടാതിഥികളായി സംബന്ധിക്കുന്നതാണ്. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളില്‍ നിന്നുള്ള നിരവധി ബിസിനസ് പ്രമുഖര്‍ ഇതില്‍ സംബന്ധിക്കും. കഴിഞ്ഞ അഞ്ച് എഡിഷനുകളെ പോലെ ആറാമത്തേതിലും ദുബായ് പൊലീസ് സഹകരണമുണ്ട്. ഭിന്നശേഷിക്കാരെയാണ് ഇത്തവണത്തെ അവാര്‍ഡ് പ്രോഗ്രാമില്‍ ആദരിക്കുന്നത്.
ഇതേക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ എംഡി എം.എം റഫീഖ്, ദുബായ് പൊലീസിലെ ക്യാപ്റ്റന്‍ ഖാലിദ് സഖര്‍ അല്‍ ഹായ്, സിവിലിയന്‍ പൊലീസ് അസ്മ മശ്ഹൂദ് അലി, ജോസഫ് ജോണ്‍, ഫിറോസ് അബ്ദുല്ല പങ്കെടുത്തു.