അബുദാബിയില്‍ അബ്രഹാമിക് ഫാമിലി ഹൗസ് ഉടന്‍ തുറക്കും

ഇത് വൈവിധ്യങ്ങളുടെ ആഘോഷമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
അബുദാബി: ബഹുമത ആരാധനാലയമായ അബ്രഹാമിക് ഫാമിലി ഹൗസ് തുറക്കാന്‍ തയാറെടുക്കുന്ന സന്തോഷകരമായ സാഹചര്യത്തില്‍ പരസ്പര ബഹുമാനവും ധാരണയും വൈവിധ്യവും പ്രോത്സാഹിപ്പിക്കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ശൈഖ് മുഹമï് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.
സഅദിയാതത് ദ്വീപിലാണ് അബ്രഹാമിക് ഫാമിലി ഹൗസ് നിര്‍മിക്കുന്നത്. ഒരു മസ്ജിദും ഒരു ചര്‍ച്ചും ഒരു സിനഗോഗുമാണ് അബ്രഹാമിക് ഫാമിലി ഹൗസിലുണ്ടാവുക.
ഒരു സാംസ്‌കാരിക കേന്ദ്രം കൂടി ഉള്‍പ്പെടുന്ന ഈ സമുച്ചയത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രാര്‍ത്ഥിക്കാനും പഠിക്കാനും സംഭാഷണത്തില്‍ ഏര്‍പ്പെടാനും സൗകര്യമുണ്ടാകും. ഔദ്യോഗിക ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് ഉടന്‍ തുറക്കുമെന്നാണ് അറിയുന്നത്.
”പുതിയ സാധ്യതകള്‍ സൃഷ്ടിക്കാന്‍ വിവിധ സമൂഹങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ അഭിമാനകരമായ ചരിത്രമാണ് യുഎഇക്കുള്ളത്” -ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
അബ്രഹാമിക് ഫാമിലി ഹൗസ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ പരസ്പര ബഹുമാനം, ധാരണ, വൈവിധ്യം എന്നിവയുടെ ശക്തി വിനിയോഗിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇമാം അല്‍ ത്വയ്യിബ് മസ്ജിദ്, സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, മോസസ് ബിന്‍ മൈമണ്‍ സിനഗോഗ് എന്നിവയാണ് ഇവിടത്തെ മൂന്ന് ആരാധനാലയങ്ങളുടെ പേരുകള്‍.
ഘാന, ബ്രിട്ടീഷ് വാസ്തുശില്പിയായ സര്‍ ഡേവിഡ് അഡ്‌ജേയുടെ അബ്രഹാമിക് ഫാമിലി ഹൗസിന്റെ ഡിസൈന്‍, യഹൂദ മതം, ക്രിസ്തുമതം, ഇസ്‌ലാം എന്നിവയ്ക്കിടയില്‍ പങ്കിടുന്ന മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നു.
ഈ സമുച്ചയം ചരിത്രം വിവരിക്കുകയും മനുഷ്യ നാഗരികതകള്‍ക്കിടക്ക് പാലങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നുവെന്ന് അബുദാബി സര്‍ക്കാര്‍ നേരത്തെ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു.
2019ല്‍ യുഎഇ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ ത്വയ്യിബും ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെ കുറിച്ചുള്ള രേഖയുടെ ഭൗതിക പ്രകടനമായി ഇത് സജ്ജീകരിച്ചിരിക്കുന്നു.
2019 ഫെബ്രുവരി 5ന് അബുദാബി കിരീടാവകാശിയായിരുന്ന ശൈഖ് മുഹമ്മദാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്.
നിരവധി വിശ്വാസങ്ങള്‍ ആചരിക്കുന്ന നൂറുകണക്കിന് ദേശീയതകള്‍ താമസിക്കുന്ന യുഎഇയുടെ തലസ്ഥാനത്ത് ഇതിന്റെ നിര്‍മാണം സവിശേഷമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എല്ലാ സംസ്‌കാരങ്ങളിലും വിശ്വാസങ്ങളിലും പെട്ട ആളുകള്‍ക്ക് സ്വാഗത ഭവനം ഒരുക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്കൊപ്പമാണ് അബ്രഹാമിക് ഹൗസ്.