അബുദാബി പീസ് ഫോറം വാഷിംഗ്ടണില്‍ ‘അലയന്‍സ് ഓഫ് വെര്‍ച്യു’ ഓഫീസ് ഉദ്ഘാടനം ചെയ്തു
വാഷിംഗ്ടണ്‍/അബുദാബി: അബുദാബി ഫോറം ഫോര്‍ പീസ് യുഎസിലെ വാഷിംഗ്ടണില്‍ പുതിയ അലയന്‍സ് ഓഫ് വെര്‍ച്യു (ഹില്‍ഫ് അല്‍ ഫുദുല്‍) ഓഫീസ് ഉദ്ഘാടനം ചെയ്തു.
യുഎഇ ഫത്‌വ കൗണ്‍സില്‍ ചെയര്‍മാനും അബുദാബി ഫോറം ഫോര്‍ പീസ് മേധാവിയും ഹില്‍ഫ് അല്‍ ഫുദുല്‍ ഓണററി പ്രസിഡന്റുമായ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ വാഷിംഗ്ടണില്‍ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു.
പുതിയ അലയന്‍സ് ഓഫ് വെര്‍ച്യു ചാര്‍ട്ടര്‍ വിജയകരമായി നടപ്പാക്കുകയും അതിന്റെ വിവിധ പ്രവര്‍ത്തനങ്ങളും പരിപാടികളും പൂര്‍ത്തിയാക്കുകയും ചെയ്യും. സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും തലസ്ഥാനമായ യുഎഇയിലെ അബുദാബിയില്‍ ചാര്‍ട്ടര്‍ ക്രമാനുഗതമായി തയാറാക്കിയതായും ബഹുമാനം, അനുകമ്പ, സമാധാനം തുടങ്ങിയ മഹത്തായ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സംഘടനയായി ഈ സഖ്യം മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശൈഖ് അബ്ദുള്ള പങ്കാളികള്‍ക്ക് നന്ദി പറഞ്ഞ. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സഖ്യത്തിന് വിജയവും സുസ്ഥിരതയും ആശംസിച്ചു.