റെഡ് ലൈറ്റ് ചാടിയാല്‍ 51,000 ദിര്‍ഹം, 12 ബ്‌ളാക്ക് പോയിന്റ്‌സ്
അബുദാബി: റെഡ് ലൈറ്റ് ചാടിയാല്‍ 51,000 ദിര്‍ഹം ഈടാക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ്. നിയമ ലംഘനത്തിന് കനത്ത പിഴയും വാഹനങ്ങള്‍ കണ്ടു കെട്ടലും ശിക്ഷയായി നല്‍കുമെന്നും ട്രാഫിക് പൊലീസ് വ്യക്തമാക്കി.
2020ലെ 5-ാം നമ്പര്‍ ട്രാഫിക് നിയമമനുസരിച്ച്, ചുവന്ന ലൈറ്റ് ചാടിയാല്‍ ആ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് പറയുന്നു.
ചുവന്ന ലൈറ്റ് ചാടിയയാള്‍ക്ക് 1,000 ദിര്‍ഹം പിഴയും 12 ട്രാഫിക് ബ്‌ളാക്ക് പോയിന്റുകളും ചുമത്തും. വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും പൊലീസ് പറഞ്ഞു.
വാഹനം വിട്ടുനല്‍കാന്‍ ഡ്രൈവര്‍ 50,000 ദിര്‍ഹം നല്‍കേണ്ടി വരുമെന്നും അ യാളുടെ ഡ്രൈവിംഗ് ലൈസന്‍സ് 6 മാസത്തേക്ക് പിന്‍വലിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
മൂന്ന് മാസത്തിനുള്ളില്‍ ജപ്തി തുക വിട്ടുകിട്ടാനുള്ള മുഴുവന്‍ പിഴയും അടയ്ക്കുന്നത് വരെ വാഹനം പിടിച്ചെടുക്കുന്നത് തുടരും. വാഹനം വിട്ടുനല്‍കാനുള്ള ഫീസ് അടച്ചില്ലെങ്കില്‍ കാര്‍ ലേലം ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.