അജ്മി ബ്രാന്റിന്റെ പുതിയ ഉല്‍പന്നങ്ങളുമായി നടി ഭാവന
ദുബായ്: വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ ഇഷ്ട ഫുഡ് ബ്രാന്റായി മാറിയ അജ്മി നിരവധി പുതിയ ഉത്പന്നങ്ങള്‍ യുഎഇ വിപണിയില്‍ എത്തിക്കുന്നു. ദുബായ് ഹയാത്ത് റിജന്‍സിയില്‍ നടന്ന പ്രൗഢ ഗംഭീര ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ നടിയും അജ്മി ഫുഡ്‌സ് ബ്രാന്‍ഡ് അംബാസഡറുമായ ഭാവനയാണ് ഉല്‍പന്നങ്ങളുടെ പ്രകാശനം നിര്‍വഹിച്ചത്.
മലയാളിയുടെ അടിസ്ഥാന ഭക്ഷ്യോല്‍പന്നങ്ങള്‍ അങ്ങേയറ്റം പരിശുദ്ധിയോടെയും രുചിയോടെയും വിപണിയില്‍ എത്തിക്കാനുള്ള അജ്മിയുടെ ആത്മാര്‍ത്ഥ പരിശ്രമത്തില്‍ അകൃഷ്ടയായാണ് താന്‍ അജ്മിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ഭാവന പറഞ്ഞു. പുട്ടുപൊടി അടക്കമുള്ള കേരള ബ്രേക് ഫാസ്റ്റ് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് ലീഡറായ അജ്മി, പുത്തന്‍ രുചിഭേദങ്ങളുമായി മസാല, അച്ചാര്‍ വിപണികളില്‍ കൂടി പ്രവേശിക്കുകയാണ്. ഗള്‍ഫ് മലയാളികളുടെ സമ്പൂര്‍ണ ഭക്ഷ്യ ആവശ്യങ്ങളുടെ പരിഹാരം ആവുകയാണ് അജ്മിയുടെ ലക്ഷ്യമെന്ന് അജ്മി ഡയറക്ടര്‍മാരായ റാഷിദും അഫ്‌സലും പറഞ്ഞു. ചതിയും കള്ളവുമില്ലാത്ത, ഗുണമേന്മയുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ ഹബ്ബായി മാറുക എന്ന ലക്ഷ്യമാണ് അജ്മിയുമായി തങ്ങളെ അടുപ്പിച്ചതെന്നും ഈ ബന്ധം കൂടുതല്‍ ശക്തമാവുകയാണെന്നും അജ്മിയുടെ യുഎഇ വിതരണക്കാരായ അല്‍സായി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ മജീദ് പുല്ലഞ്ചേരിയും സിഇഒ ഷാജി ബലയമ്പത്തും പറഞ്ഞു. പുതുതായി ഇറക്കിയ മുഴുവന്‍ ഉല്‍പന്നങ്ങളും അടുത്ത മാസത്തോടെ യുഎഇയില്‍ ലഭ്യമാകുമെന്ന് അല്‍സായി ഗ്രൂപ് ട്രേഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഫസ്‌ന തളിക്കുളത്തില്‍ അറിയിച്ചു. യുഎഇ റീടെയില്‍ മേഖലയിലെ പ്രമുഖരെല്ലാം തന്നെ ചടങ്ങില്‍ സംബന്ധിച്ചു.