‘അല്‍ റയ്യാന്‍’ റമദാന്‍ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു
ദുബായ്: ചിരന്തന പ്രസിദ്ധീകരിച്ച പ്രത്യേക റമദാന്‍ പതിപ്പ് ദുബായ് സംസം മന്തി റെസ്റ്റോറന്റ് ഹാളില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ പ്രകാശനം ചെയ്തു. ചിരന്തന വൈസ് പ്രസിഡന്റും യാബ് ലീഗല്‍ സര്‍വീസസ് സ്ഥാപക സിഇഒയുമായ സലാം പാപ്പിനിശ്ശേരി പെര്‍ഫെക്ട് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. സിറാജുദ്ദീന് ആദ്യ പ്രതി നല്‍കിയായിരുന്നു പ്രകാശനം.
ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, അവന്യൂ ട്രാവല്‍സ് എം ഡി ഷഫീഖ്, യാബ് ലീഗല്‍ സര്‍വീസസ് മാനേജര്‍ ഫര്‍സാന, കെഎംസിസി നേതാവ് ടി.പി അബ്ബാസ് ഹാജി, ജലീല്‍ പട്ടാമ്പി, എന്‍.എ.എം ജാഫര്‍, സാദിഖ് ബാലുശ്ശേരി, ചിരന്തന ട്രഷറര്‍ ടി.പി അഷ്‌റഫ് എന്നിവരും പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.
ചിരന്തനയുടെ നാല്‍പ്പത്തി രണ്ടാമത്തെ പുസ്തകമാണ് ഇതെന്നും അടുത്ത ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തോടെ 50ലധികം പുസ്തകങ്ങളാകുമെന്നും പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. പുസ്തകങ്ങളിലൂടെയും മറ്റു സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെയും കൂടുതല്‍ സജീവതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അല്‍ഫുര്‍ജാനില്‍ കെപി ഗ്രൂപ് എംഡി കെ.പി മുഹമ്മദ് പേരോടിന്റെ പുതിയ വസതിയില്‍ നടന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൗര പ്രമുഖന്‍ ഹസ്സന്‍ ഇബ്രാഹിം അഹ്മദ് ഹൂക്കലിന് നല്‍കി പുസ്തകത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു.
. കെ.പി മുഹമ്മദ്, കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍ എന്നിവരും സന്നിഹിതനായിരുന്നു.22 വര്‍ഷങ്ങള്‍ക്കകം ഗള്‍ഫിലെ സാംസ്‌കാരിക മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ പ്രസ്ഥാനമായി ചിരന്തന മാറിയെന്നും ഇത് അഭിമാനകരമാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സലാം അഭിപ്രായപ്പെട്ടു.
സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ നിരവധി പ്രമുഖര്‍ പ്രകാശന ചടങ്ങിന് സാക്ഷ്യം വഹിച്ചു. അതിഥികള്‍ക്ക് ഇഫ്താര്‍ വിരുന്നും ഒരുക്കിയിരുന്നു.