അല്ലാഹുവിന് ഇഷ്ടപ്പെട്ടത്
ഒരിക്കല്‍ ഒരാള്‍ പ്രവാചക(സ്വ)ന്റെ സന്നിധില്‍ വന്ന് ചോദിക്കുകയുണ്ടായി: ആരാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവര്‍? എന്തെല്ലാമാണ് അല്ലാഹുവിന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍? നബി (സ്വ) മറുപടി പറഞ്ഞു: ജനങ്ങള്‍ക്ക് നന്നായി ഉപകാരം ചെയ്യുന്നവരാണ് അല്ലാഹുവിന് ഇഷ്ടപ്പെട്ടവര്‍, മറ്റൊരുത്തന് സന്തോഷം നല്‍കുന്ന പ്രവര്‍ത്തനം ചെയ്യുന്നതാണ് അല്ലാഹുവിന് ഇഷ്ടപ്പെട്ട കാര്യം (മുഅ്ജമുല്‍ അൗസത്വ്, ത്വബ്‌റാനി 6026).
അല്ലാഹുവിന്റെ ഇഷ്ടം കാംക്ഷിക്കുന്ന സത്യവിശ്വാസി മറ്റുള്ളവര്‍ക്കായി ഉപകാരങ്ങള്‍ ചെയ്യുന്നവനായിരിക്കും. തന്റെ സഹോദരന് ഒരു ഉപകാരം ചെയ്യാനാകുമെങ്കില്‍ അവന്‍ അത് ചെയ്തു കൊള്ളട്ടെ എന്നും ഹദീസുണ്ട് (മുസ്‌ലിം 2199).
മറ്റുള്ളവന്റെ ഹൃദയത്തിലേക്ക് പകരുന്ന സന്തോഷവും അവന്റെ മുഖം നോക്കിയുള്ള പുഞ്ചിരിയുമെല്ലാം അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടതാണ്. ആ സുകൃതങ്ങള്‍ക്ക് വലിയ പ്രതിഫലങ്ങളാണ് അല്ലാഹു ഒരുക്കിയിരിക്കുന്നത്. ഇഹ പര ലോകങ്ങളിലെ സൗഭാഗ്യങ്ങളും അത്തരക്കാര്‍ക്ക് നല്‍കും. വിജയം കൈവരിക്കാനായി ഉല്‍കൃഷ്ട കര്‍മങ്ങള്‍ അനുവര്‍ത്തിക്കണമെന്ന് സൂറത്തുല്‍ ഹജ്ജ് 77-ാം സൂക്തത്തിലൂടെ അല്ലാഹു കല്‍പ്പിക്കുന്നുണ്ട്.
മറ്റുള്ളവരെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്നത് നബി (സ്വ) പ്രോത്സാഹിച്ച കാര്യങ്ങളാണ്. അല്ലാഹുവും അവന്റെ തിരുദൂതരായ നബി(സ്വ)യും ഏറെ ഇഷ്ടപ്പെടുന്ന നന്മകളാണവ. ”മദീനാ പള്ളിയില്‍ ഒരു മാസക്കാലം ഇഅ്തികാഫ് ഇരിക്കുന്നതിനെക്കാള്‍ സഹോദരന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവന്റെ കൂടെ നടക്കലാണ് എനിക്ക് കൂടുതല്‍ ഇഷ്ടം” എന്നാണ് നബി (സ്വ) പ്രഖ്യാപിച്ചത് (മുഅ്ജമുല്‍ കബീര്‍, ത്വബ്‌റാനി 13646).
മറ്റുള്ളവരെ കാണുമ്പോള്‍ മുഖപ്രസന്നത വെളിവാക്കലും പുഞ്ചിരിക്കലും പുണ്യ കര്‍മമാണ്. മറ്റൊരാളുടെ മുഖം നോക്കി പുഞ്ചിരിക്കല്‍ ദാന ധര്‍മമാണെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് തുര്‍മുദി 1956).
മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കും വിധമുള്ള നല്ല വാക്കുകള്‍ ഉരുവിടലും അല്ലാഹു ഇഷ്ടപ്പെടുന്ന പുണ്യമാണ്. ജനങ്ങളോട് നല്ലത് പറയുക (സൂറത്തുല്‍ ബഖറ 83).
ഒരാള്‍ക്ക് ഒരു ഉപകാരം ചെയ്തു കൊടുത്താല്‍ അവന് ഉപകാര ഉപഹാരം അല്ലാഹു നല്‍കുന്നതായിരിക്കും. ഉദാത്ത കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം നല്ലതു ചെയ്തു കൊടുക്കല്‍ മാത്രമല്ലേ എന്ന് സൂറത്തു റഹ്മാന്‍ 60-ാം സൂക്തത്തിലൂടെ അല്ലാഹു ചോദിക്കുന്നുണ്ട്.