ദുബായ് അല്‍മക്തൂം പാലം ഭാഗികമായി അടയ്ക്കുന്നു
ദുബായ്: ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട അല്‍ മക്തൂം പാലം ഭാഗികമായി അടയ്ക്കുന്നതായും വാഹനങ്ങള്‍ സമാന്തര റൂട്ടുകള്‍ ഉപയോഗിക്കണമെന്നും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി അറിയിച്ചു. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

മെയ് 13 വരെയാണ് പാലം അടയ്ക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ പുലര്‍ച്ചെ 12 മുതല്‍ രാവിലെ 5 മണി വരെ വാഹനങ്ങള്‍ക്ക് ഇതു വഴി വരാനാവില്ല.
അല്‍ ഗര്‍ഹൂദ് പാലം, ബിസിനസ് ബേ പാലം, അല്‍ ഷിന്ദഗ ടണല്‍, ഇന്‍ഫിനിറ്റി പാലം എന്നിവയാണ് സമാന്തര മാര്‍ഗങ്ങള്‍. നേരത്തെ, ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അറ്റകുറ്റപ്പണികള്‍ക്കായി ഏപ്രില്‍ 17 മുതല്‍ 5 ആഴ്ചക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.