അപ്പോളോ ഹോസ്പിറ്റല്‍സുമായി കറാമ അപ്പോളോ ക്‌ളിനിക് ധാരണയില്‍

ദുബായ്: കറാമയിലെ അപ്പോളോ ക്‌ളിനിക് ഇന്ത്യയിലെ അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസ് ലിമിറ്റഡുമായി ക്‌ളിനിക്കല്‍ സഹകരണം സംബന്ധിച്ച് കരാര്‍ ഒപ്പിട്ടു. ഇതോടെ, അപ്പോളോ ക്‌ളിിനിക്കില്‍ എത്തുന്നവര്‍ക്ക് ഇനി അപ്പോളോ ഗ്രൂപ്പിന് കീഴിലെ ആശുപത്രികളില്‍ വിപുലമായ മെഡിക്കല്‍ സേവനം ഉറപ്പാക്കാനാകും. അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ് പ്രസിഡന്റ് ഡോ.കെ.ഹരിപ്രസാദ് , അപ്പോളോ ക്‌ളിനിക് ദുബായ് ഡയറക്ടര്‍ കെ.പി.നൗഷാദ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ അപ്പോളോ ഹെല്‍ത് ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ ലിമിറ്റഡിന്റെ യുഎഇയിലെ ഏക അംഗീകൃത ക്‌ളിനിക്കാണിത്. സിഇഒ സി. ചന്ദ്രശേഖര്‍, അപ്പോളോ ക്‌ളിനിക് ഡയറക്ടര്‍ മുബീന്‍, അപ്പോളോ ഹോസ്പിറ്റല്‍സ് ഇന്റര്‍നാഷണല്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് ജിത്തു ജോസ്, റസിഡന്റ് പ്രതിനിധി നിഖിന മറിയം, ഷെഫില്‍ ടി. അബ്ദുല്ല എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.