BusinessFEATUREDTechnologyTravelUAEUPDATEWorld

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് മെയ് 1 മുതല്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍

150ലധികം രാജ്യങ്ങളില്‍ നിന്നും 2,000 പ്രദര്‍ശകര്‍

 

ദുബായ്: ലോകോത്തര ട്രാവല്‍-ടൂറിസം-ഹോസ്പിറ്റാലിറ്റി പ്രദര്‍ശനമായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റി(എടിഎം)ന്റെ 30ാമത് എഡിഷന്‍ മെയ് 1 മുതല്‍ 4 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കും. ദുബായ് ഡിപാര്‍ട്‌മെന്റ് ഓഫ് എകോണമി ആന്റ് ടൂറിസം (ഡിഇടി) സഹകരണത്തില്‍ നടക്കുന്ന എടിഎമ്മില്‍ 150ലധികം രാജ്യങ്ങളില്‍ നിന്നുള്ള 2,000 പ്രദര്‍ശക കമ്പനികളും പ്രതിനിധികളും പങ്കെടുക്കും. ആയിരങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ കേന്ദ്ര പ്രമേയം മുന്‍നിര്‍ത്തി ഇത്തവണയും ‘അറേബ്യന്‍ ട്രാവല്‍ വീക്’ ഉണ്ടായിരിക്കും.
‘വര്‍കിംഗ് ടുവേര്‍ഡ് നെറ്റ് സീറോ’ എന്ന പ്രമേയത്തിനനുസൃതമായി ഇക്കുറി ഒരു ഫോറം ഒരുക്കുന്നതാണ്. അതില്‍ പങ്കെടുക്കുന്നവര്‍ക്ക് പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും അറിവുകള്‍ കൈമാറാനും ആഗോള യാത്രാ മേഖലയുടെ സുഗമമായ പ്രയാണത്തെ ത്വരിതപ്പെടുത്തുന്ന പുത്തന്‍ ശേഷികള്‍ പ്രദര്‍ശിപ്പിക്കാനും അവസരമുണ്ടാകുമെന്ന് സംഘാടകരായ റീഡ് എക്‌സിബിഷന്‍സ് (ആര്‍എക്‌സ് മിഡില്‍ ഈസ്റ്റ്) എംഡി വസയ്ല്‍ സൈഗലോ പറഞ്ഞു.
യാത്രാ മേഖലയിലെ കാലാവസ്ഥാ പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നത് സംബന്ധിച്ച ഡിബേറ്റില്‍ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ജോര്‍ദാന്‍ ടൂറിസം മന്ത്രി മക്‌റം മുസ്തഫ അബ്ദുല്‍ കരീം അല്‍ ഖയ്‌സി, ലബനാന്‍ ടൂറിസം മന്ത്രി എഞ്ചി. വലീദ് നാസര്‍, അറബ് രാഷ്ട്രങ്ങളില്‍ ദുരന്ത സാധ്യതകള്‍ കുറയ്ക്കാനായി ഐക്യ രാഷ്ട്ര സഭ സ്ഥാപിച്ച കാര്യാലയത്തി(യുഎന്‍ഡിആര്‍ആര്‍)ന്റെ മേധാവി സുകിത് മൊഹന്തി എന്നിവര്‍ സംബന്ധിക്കും.


കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം എടിഎമ്മില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ധനയുണ്ട്. 2022നെ അപേക്ഷിച്ച് ഇക്കൊല്ലം യൂറോപ്പില്‍ നിന്നും 17 ശതമാനവും, ഏഷ്യയില്‍ നിന്നും 15 ശതമാനവും, ആഫ്രിക്കയില്‍ നിന്നും 8.5 ശതമാനവും അധിക പങ്കാളിത്തമുണ്ടാകും.
ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ ദക്ഷിണേഷ്യയും ഇന്ത്യയും പ്രത്യേകം എടുത്തു കാട്ടപ്പെടും. ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം 2022ലെ ആദ്യ 9 മാസങ്ങള്‍ക്കിടയില്‍ വിദേശത്തേക്ക് യാത്ര ചെയ്ത ഇന്ത്യക്കാര്‍ 10 ബില്യന്‍ ഡോളര്‍ ചെലവഴിച്ചെന്ന് വ്യക്തമാക്കുന്നു. കോവിഡ് പൂര്‍വ കാലഘട്ടത്തിലേതിനെക്കാള്‍ 43 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. മറ്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത് 2024ഓടെ വാര്‍ഷികാടിസ്ഥാനത്തില്‍ ഇന്ത്യക്ക് പുറത്തേക്കുണ്ടായ യാത്രകളുടെ എണ്ണം 27 ദശലക്ഷത്തിലധികം വരുമെന്നാണ്. അഥവാ, മൊത്തം മൂല്യം 42 ബില്യന്‍ ഡോളറിലധികം വരും.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.