അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് 2023ന് തിരശ്ശീല
ദുബായ്: അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് 2023 ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സമാപിച്ചു. മെയ് 1 മുതല്‍ 4 വരെയായിരുന്നു. നാല് ദിവസങ്ങളിലായ് വിവിധ രാജ്യങ്ങളില്‍ നിന്ന് ആയിരത്തില്‍ പരം ട്രാവല്‍, ടൂറിസം, ഹോട്ടല്‍, റിസോര്‍ട്ട്, വെല്‍നസ്, ആയുര്‍വേദ ഹോസ്പിറ്റല്‍ എക്‌സിബിറ്റര്‍മാരും പതിനായിരത്തില്‍പരം ഡെലിഗേറ്റ്‌സും പങ്കെടുത്തു. അറബ് പ്രമുഖര്‍ മുഖ്യാഥിതികളായിരുന്നു.ഇന്ത്യന്‍ പവലിയയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍, കേരള വെല്‍നസ് ഡെസ്റ്റിനേഷനും ആയുര്‍വേദ ഹബ്ബും സംയാജിതമായ ടൂറിസം പ്രമോഷന്‍ ലോഞ്ചിംഗ് ഇന്ത്യാ ടൂറിസം റീജ്യനല്‍ ഡയറക്ടര്‍ ആര്‍.കെ ഭട്ടി നിര്‍വഹിച്ചു. യുഎഇ കേരള ടൂറിസം പ്രമോട്ടറും ഇന്ത്യന്‍ ട്രാവല്‍ ആന്റ് ടൂറിസം ട്രേഡ് അസോസിയേഷന്‍ പ്രസിഡന്റുമായ അഷറഫ് വെള്ളേങ്ങല്‍ വളാ ഞ്ചേരി, കെ.ടി.എം സൊസൈറ്റി ട്രഷറര്‍ ആസിഫ് ജിബ്‌റാന്‍, ഡോ. ആലിക്കുട്ടീസ് ആയുര്‍വേദ ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍, ജിഹാദ് ഹുസൈന്‍ (ഗേറ്റ് വേ മലബാര്‍), രാജീവ് (ടൂറിസം ഒഫീഷ്യല്‍), ട്രാവല്‍-ടൂറിസം രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ട്രാവല്‍, ടൂറിസം മേള സജീവവും ഫലവത്തുമായിരുന്നുവെന്ന് ഈ രംഗത്തുള്ളവര്‍ അറിയിച്ചു. ആയുര്‍വേദ ചികില്‍സാ കാര്യങ്ങള്‍ കൂടുതല്‍ അറബ് പൗരന്‍മാരില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഡോ. ആലിക്കുട്ടീസ് ആയുര്‍വേദ ബ്രോഷര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. അറബ് യാത്രക്കാരും ഇന്ത്യയിലേക്ക് ചികില്‍സക്കും, ബിസിനസ് ടൂറുകള്‍ക്കും യാത്ര ചെയ്യുന്ന അറബ് പ്രമുഖരും പവലിയന്‍ സന്ദര്‍ശിച്ചു. സന്ദര്‍ശകരുടെ സജീവ സാന്നിദ്ധ്യം ശ്രദ്ധേയമായി.