ബഹ്‌റൈന്‍ കെഎംസിസിയുടെ യൂത്ത് ഐകണ്‍ അവാര്‍ഡ് കെ.പി മുഹമ്മദിന് സാദിഖലി തങ്ങള്‍ സമ്മാനിച്ചു

ബഹ്‌റൈന്‍ കെഎംസിസിയുടെ യൂത്ത് ഐകണ്‍ അവാര്‍ഡ് കെ.പി മുഹമ്മദിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി എന്നിവരുടെ സാന്നിധ്യത്തില്‍ മനാമ ഈസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ ബഹ്‌റൈന്‍ കെഎംസിസിയുടെ വാര്‍ഷിക പരിപാടിയില്‍ സമ്മാനിച്ചപ്പോള്‍
മനാമ/ദുബായ്: ബഹ്‌റൈന്‍ കെഎംസിസിയുടെ യൂത്ത് ഐകണ്‍ അവാര്‍ഡ് യുഎഇ ആസ്ഥാനമായ കെപി ഗ്രൂപ് എംഡിയും ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ ജന.സെക്രട്ടറിയുമായ കെ.പി മുഹമ്മദിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.
ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി എന്നിവരുടെ സാന്നിധ്യത്തില്‍ മനാമ ഈസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ ബഹ്‌റൈന്‍ കെഎംസിസിയുടെ വാര്‍ഷിക പരിപാടിയിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നേരത്തെ പുരസ്‌കാരം പ്രഖ്യാപിച്ചത്. യുവ വ്യവസായിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ച കെ.പി മുഹമ്മദ് സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളില്‍ ഇതിനകം ശ്രദ്ധേയ സംഭാവനകളാണ് അര്‍പ്പിച്ചിട്ടുള്ളത്.