ബംഗളൂരു സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി
ഷാര്‍ജ: ബംഗളൂരു സ്വദേശിയായ സഫ്ദറുള്ള ഖാന്‍ (57) ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഷാര്‍ജ രാജകുടുംബാംഗവും ഷാര്‍ജ ഇക്വസ്ട്രിയന്‍ ആന്‍ഡ് റൈസിംങ് ക്‌ളബ് ചെയര്‍മാനുമായ ശൈഖ് അബ്ദുള്ള ബിന്‍ മാജിദ് അല്‍ ഖാസിമിയുടെ സ്റ്റാഫ് ആയിരുന്നു. സഫ്ദറുള്ള ഖാന്റെ മൃതദ്ദേഹം ഇന്നലെ രാത്രി 10.30ന് ഷാര്‍ജയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തില്‍ കൊണ്ടുപോയി.
20 വര്‍ഷമായി ഇക്വസ്ട്രിയന്‍ ആന്‍ഡ് റൈസിംങ് ക്‌ളബ് ട്രെയ്‌നറായി ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യയും മക്കളും നാട്ടിലാണ്.യാബ് ലീഗല്‍ സര്‍വീസസ് സിഇഒയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകരായ നിഹാസ് ഹാഷിം, അബു ചേറ്റുവ എന്നിവര്‍ ചേര്‍ന്ന് വളരെ വേഗത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഫലമായാണ് മൃതദേഹം നാട്ടിലേക്ക് പെട്ടെന്ന് കൊണ്ടുപോകാന്‍ സാധിച്ചത്.