ബിഎല്‍എസ് പാസ്‌പോര്‍ട്ട്, വിസാ സേവനങ്ങള്‍ ഇനി ഞായറാഴ്ചകളിലും
ദുബൈ: ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഔട്‌സോഴ്‌സ് സേവന ദാതാവായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡിന്റെ കേന്ദ്രങ്ങളില്‍ ഞായറാഴ്ചയടക്കം 7 ദിവസവും പാസ്‌പോര്‍ട്ട്, വിസാ സേവനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാമെന്ന് പ്രസ്സ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ചര്‍ കാണ്‍സുല്‍ റ്റാഡു മാമു അറിയിച്ചു.
ഇന്ത്യന്‍ പ്രവാസികളുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് ജനുവരി 22 മുതല്‍ ഇതിന് അവസരം ഒരുക്കുന്നത്. എല്ലാ ദിവസങ്ങളിലും പാസ്‌പോര്‍ട്ട്, വിസാ സേവനങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ദുബൈയിലും ഷാര്‍ജയിലും സ്ഥിതി ചെയ്യുന്ന മൂന്ന് കേന്ദ്രങ്ങള്‍ തുറക്കുന്നതാണ്. റമദാനിലെ 23.03.2023 മുതല്‍ 22.04.2023 വരെയുള്ള ഞായറാഴ്ചകളിലും സേവനങ്ങള്‍ ലഭ്യമായിരിക്കും.
ഞായറാഴ്ചകളില്‍ അപേക്ഷകര്‍ക്ക് തത്കാല്‍ കേസുകള്‍, എമര്‍ജന്‍സി കേസുകള്‍ (ചികിത്സ, മരണം) ഒഴികെയുള്ള കാര്യങ്ങള്‍ക്ക് രാവിലെ 9 മുതല്‍ വൈകുന്നേരം 3 വരെ മാത്രമേ അപ്പോയിന്റ്‌മെന്റ് അടിസ്ഥാനത്തില്‍ ആവശ്യമായ അനുബന്ധ രേഖകള്‍ സഹിതം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. അപേക്ഷകര്‍ക്ക് ചുവടെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് ബിഎല്‍എസിന്റെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.
ലിങ്ക്:
https://blsindiavisa-uae.com/appointmentbls/appointment.php
പാസ്‌പോര്‍ട്ട്/വിസാ സേവനങ്ങളെ സംബന്ധിച്ച എന്തെങ്കിലും ചോദ്യങ്ങള്‍/ഫീഡ്ബാക്ക്/പരാതികള്‍ എന്നിവക്ക് അപേക്ഷകന് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായി 24 മണിക്കൂറും, കോണ്‍സുലേറ്റിന്റെ ടോള്‍ ഫ്രീ നമ്പറിലും (800 46342) ബന്ധപ്പെടാം. ഇമെയില്‍:
ബിഎല്‍എസ് കേന്ദ്രങ്ങള്‍ താഴെ പറയും പ്രകാരം.
അല്‍ ഖലീജ് സെന്റര്‍: ബര്‍ദുബൈ മന്‍ഖൂല്‍ റോഡിലെ അല്‍ ഐന്‍ സെന്ററിന് എതിര്‍വശത്ത് യൂണിറ്റ് നമ്പര്‍ 118 119ല്‍ മെസനൈന്‍ ഫ്‌ളോര്‍.
പ്രീമിയം ലോഞ്ച് സെന്റര്‍: ബര്‍ദുബൈ ബാങ്ക് സ്ട്രീറ്റിലെ എഡിസിബി ബാങ്കിനടുത്തുള്ള ഹബീബ് ബാങ്ക് എജി സൂറിച്ച് അല്‍ ജവാര ബില്‍ഡിംഗിലെ 507.
ഷാര്‍ജ എച്ച്എസ്ബിസി സെന്റര്‍: കിംഗ് ഫൈസല്‍ സ്ട്രീറ്റിലെ അബ്ദുല്‍ അസീസ് മജിദ് ബില്‍ഡിംഗ് (എച്ച്എസ്ബിസി ബാങ്കിന്റെ അതേ കെട്ടിടം) ഓഫീസ് നമ്പര്‍ 11ല്‍ മെസനൈന്‍ ഫ്‌ളോറില്‍.