ദുബായിലെ ബ്‌ളൂഡോട്ട് എയര്‍ ആംബുലന്‍സ് ബഹ്‌റൈന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലുമായി ധാരണയില്‍
എയര്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്ന ബഹ്‌റൈനിലെ ആദ്യ സ്വകാര്യ ആശുപത്രിയായി ബിഎസ്എച്ച് മാറും.
ദുബായ്: ബ്‌ളൂഡോട്ട് എയര്‍ ആംബുലന്‍സ് കമ്പനിയുമായി ബഹ്‌റൈന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ (ബിഎസ്എച്ച്) സംയുക്ത സഹകരണ കരാറില്‍ ഒപ്പുവച്ചു. സങ്കീര്‍ണമായ മെഡിക്കല്‍ കേസുകളില്‍ രോഗികള്‍ക്കും മറ്റും എയര്‍ ആംബുലന്‍സ് സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന മേഖലയില്‍ സഹകരിക്കാനായാണ് കരാര്‍. ധാരണയനുസരിച്ച്, സര്‍വ സൗകര്യങ്ങളുള്ള സ്വകാര്യ വിമാനത്തില്‍ രോഗികളെ ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ്.
ബ്‌ളൂഡോട് സിഇഒ നിജില്‍ ഇബ്രാഹിംകുട്ടിയും ബിഎസ്എച്ച് മാനേജിംഗ് ഡയറക്ടര്‍ ഡോ. കാസിം അര്‍ദാത്തിയും തമ്മിലാണ് ഇതുസംബന്ധിച്ച ധാരണയില്‍ ഒപ്പു വെച്ചത്.
ഈ കരാര്‍ പ്രകാരം സങ്കീര്‍ണമായ മെഡിക്കല്‍ കേസുകളില്‍ ഏറ്റവും നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍ സജ്ജീകരിച്ച വിമാനങ്ങള്‍ രോഗികളെ കൊണ്ടുപോകുന്നതാണ്. സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളെ കൊണ്ടുപോകാന്‍ മേല്‍നോട്ടം വഹിക്കും. രോഗിയുടെ ആരോഗ്യ സ്ഥിതിയും ചികില്‍സാ സാഹചര്യവുമനുസരിച്ച് രോഗിയെ എടുത്ത സ്ഥലത്ത് നിന്ന് എയര്‍പോര്‍ട്ടിലേക്കും ആശുപത്രിയിലേക്കും എത്തിക്കുന്നത് വരെ ഏറ്റവും മികച്ച പരിചരണമാണ് നല്‍കുക.
ഈ സേവനം നല്‍കുന്ന ആദ്യ സ്വകാര്യ ആശുപത്രി എന്ന നിലയില്‍ ബ്‌ളൂഡോട്ട് എയര്‍ ആംബുലന്‍സ് കമ്പനി തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ അഭിമാനമുണ്ടെന്ന് ഡോ. കാസിം അര്‍ദാത്തി പറഞ്ഞു. രോഗികള്‍ ഏറ്റവുമടുത്തുള്ള ആശുപത്രിയില്‍ എത്തുന്നത് വരെ അവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്ന മെഡിക്കല്‍ ഉപകരണങ്ങളും സ്റ്റാഫും അടക്കം പൂര്‍ണ സൗകര്യങ്ങളുള്ള വിമാനത്തില്‍ രോഗികളും വിവിധ അപകടങ്ങളില്‍ പരിക്കേറ്റവരുമായവരെ വേഗത്തിലും സുരക്ഷിതമായും എത്തിക്കാനാണ് എയര്‍ ആംബുലന്‍സ് മുഖേന ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
എയര്‍ ആംബുലന്‍സ് സേവനം മെഡിക്കല്‍ രംഗത്തെ ഗുണപരമായ കുതിച്ചുചാട്ടമാണ്. ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താനും രാജ്യത്തെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും ശേഷികളെ പിന്തുണക്കാനും ലക്ഷ്യമിട്ടുള്ള ബിഎസ്എച്ചിന്റെ കാഴ്ചപ്പാടിന് ഇത് സംഭാവനയാകുമെന്നും ഡോ. അര്‍ദാതി അഭിപ്രായപ്പെട്ടു. ഏറ്റവും വേഗത്തിലും അതീവ ശ്രദ്ധയോടെയും കാര്യക്ഷമമായുമാകും സേവനങ്ങളെന്നും പറഞ്ഞ അദ്ദേഹം, എയര്‍പോര്‍ട്ടിനകത്ത് തങ്ങള്‍ക്കുള്ള ക്‌ളിനിക് സുരക്ഷാ നടപടിക്രമങ്ങളും അംഗീകാരങ്ങളും ദ്രുത ഗതിയില്‍ നേടിയെടുക്കുമെന്നും
കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കകം ആയിരത്തിലധികം രോഗികളെയാണ് ബ്‌ളൂഡോട്ട് ട്രാന്‍സ്ഫര്‍ ചെയ്തതെന്നും, രോഗികള്‍ക്ക് ഒരു പ്രയാസവും പ്രശ്‌നവുമില്ലാതെ വിജയകരമായി ലക്ഷ്യം പൂര്‍ത്തിയാക്കിയെന്നും ബ്‌ളൂഡോട്ട് സിഇഒ നിജില്‍ ഇബ്രാഹിംകുട്ടി പറഞ്ഞു.
സ്വകാര്യ വിമാനങ്ങളില്‍ രോഗികളുടെ ചികിത്സാ യാത്ര ക്രമീകരിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല ബ്‌ളൂഡോട്ട് കമ്പനിയുടെ പ്രവര്‍ത്തനം. മറിച്ച്, വാണിജ്യ വിമാന കമ്പനികളുമായി നിരവധി ധാരണകളുണ്ടെന്നും സാധാരണ സ്വകാര്യ വിമാനങ്ങളെ അപേക്ഷിച്ച് 70% കുറഞ്ഞ നിരക്കില്‍ രോഗികളെ കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 90ലധികം രാജ്യങ്ങളില്‍ തങ്ങള്‍ ഈ സേവനങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗികളെ രക്ഷിച്ച് വിമാന മാര്‍ഗം കൊണ്ടുപോകുന്നതില്‍ വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര കമ്പനിയാണ് ബ്‌ളൂഡോട്ട്. എല്ലാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കിടക്കയോടു കൂടി രോഗീ കൈമാറ്റം ബ്‌ളൂഡോട്ട് സാധ്യമാക്കുന്നു. കിടക്കയില്‍ നിന്ന് രോഗിയെ എടുത്ത് വിമാനത്താവളത്തിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും മാറ്റിക്കൊടുക്കുന്നു. മറ്റൊരു രാജ്യത്തെ ചികില്‍സയും പ്രാപ്യമാക്കിക്കൊടുക്കുന്നുവെ