ബോസ്‌ക് പ്രവര്‍ത്തനം യുഎഇയിലേക്കും വ്യാപിപ്പിക്കുന്നു
ദുബായ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥാപനങ്ങള്‍ക്കും വന്‍കിട കോര്‍പറേറ്റുകള്‍ക്കും ഓഫീസ് ചെയറുകള്‍ വിതരണം ചെയ്യുന്ന ബോസ്‌കിന്റെ പ്രവര്‍ത്തനം യുഎഇയിലേക്കും വ്യാപിപ്പിക്കുന്നു. ഷാര്‍ജ സജ്ജായില്‍ നിര്‍മാണ ഫക്ടറിയുള്ള ബോസ്‌ക് മിഡില്‍ ഈസ്റ്റിലുടനീളം ഷോറൂമുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതായി ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദുബായിലെ ഷോറൂം ഉദ്ഘാടനം മാര്‍ച്ച് 4ന് ശനിയാഴ്ച വൈകുന്നേരം 6.30ന് അല്‍ഖൂസ്4 ബി സ്ട്രീറ്റിലെ വെയര്‍ഹൗസില്‍ നടക്കും. സ്ഥാപനത്തിന്റെ എക്‌സ്‌ക്‌ളൂസിവ് ഉല്‍പന്നങ്ങള്‍ ഈ വേദിയില്‍ സമാരംഭിക്കുന്നതാണ്.
ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ നല്‍കുക എന്നതിനോടൊപ്പം കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മിഡില്‍ ഈസ്റ്റിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. നിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെയാണ് കസേരകള്‍ നിര്‍മിക്കുന്നത്.
2012ല്‍ ഇന്ത്യയില്‍ സംയോജിപ്പിച്ച ഒരു കോര്‍പറേറ്റ് ഓഫീസ് സീറ്റിംഗ്, ഡെസ്‌കിംഗ് സൊല്യൂഷന്‍ പ്രൊവൈഡറാണ് ബോസ്‌ക്. ആഗോള ഭീമന്‍മാര്‍ക്കിടയില്‍ ബോസ്‌ക് ശ്രദ്ധേയ സ്ഥാനം നേടിയെടുത്തു കഴിഞ്ഞു.
കോര്‍പറേറ്റ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡുകളില്‍ ആദ്യം മുതലുള്ള ബോസ്‌കിന്റെ അസാധാരണമായ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇന്ത്യയിലുടനീളം ജനപ്രീതിയും വിശ്വാസവുമുണ്ട്. നിലവിലെ പ്രവണതയെ കുറിച്ചുള്ള ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും ഉല്‍പന്നത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ശക്തമായ നൂതന ബോധവും കോര്‍പറേറ്റ് ഫര്‍ണിച്ചറുകള്‍ക്കായുള്ള ഗംഭീര ബ്രാന്‍ഡായി ബോസ്‌ക് ഉയര്‍ന്നു വരുന്നത് തുടരുന്നു.
ബോസ്‌ക് അതിന്റെ ഉപഭോക്തൃ അനുഭവത്തിന് മുന്‍ഗണന നല്‍കുന്നു. മികച്ച കസ്റ്റമൈസ്ഡ് കോര്‍പറേറ്റ് ഫര്‍ണിച്ചറുകള്‍ വഴി ഉപയോക്താവിന്റെ മുന്‍ഗണനക്കനുയോജ്യമായ ഉല്‍പന്ന നിലവാരവും വില്‍പനാനന്തര സേവനങ്ങളും നല്‍കുന്നു. കൂടാതെ, എര്‍ഗണോമിക് ഡിസൈനും ഗുണനിലവാരവുമുള്ള മികച്ച സുസ്ഥിര ഉല്‍പന്നം പ്രദര്‍ശിപ്പിക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്നുള്ള സര്‍ട്ടിഫികേഷനുകളുമുണ്ട്. ഇത് ഉപയോക്താക്കളുമായുള്ള ബന്ധവും വിശ്വാസ്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ബോസ്‌ക് അതിന്റെ ക്‌ളസ്റ്ററുകളില്‍ കാഴ്ചപ്പാട് വിപുലീകരിച്ചു കഴിഞ്ഞിരിക്കുന്നു. ബോസ്‌കിന്റെ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലുടനീളം ലഭ്യമാണ്. 7 എക്‌സ്പീരിയന്‍സ് സെന്ററുകളും ഇന്ത്യയില്‍ രണ്ട് ഫാക്ടറികളുമുണ്ട്.
ലോകമെമ്പാടുമുള്ള കോര്‍പറേറ്റ് ഫര്‍ണിച്ചറുകളില്‍ ഒന്നാം ബ്രാന്‍ഡാവാന്‍ ബോസ്‌കിന് ദീര്‍ഘകാല കാഴ്ചപ്പാടുണ്ട്. ലോകോത്തര നിലവാരമുള്ള അത്യാധുനിക യന്ത്രസാമഗ്രികളോടെയുള്ള ഉല്‍പാദന സൗകര്യം ബോസ്‌കിനുണ്ട്. പരിശീലനത്തിനും ഗവേഷണത്തിനും വികസനത്തിനുമായുള്ള അസാധാരണ സൗകര്യ കേന്ദ്രങ്ങളും സജ്ജമാണ്.
ബോസ്‌ക് മാനേജിംഗ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, ഡയറക്ടറും സിഇഒയുമായ ജാസിം സയ്യിദ് മൊഹിദീന, മിഡില്‍ ഈസ്റ്റ് ഡയറക്ടറും സിഒഒയുമായ തന്‍വീര്‍ റയ്യാന്‍, എഞ്ചിനീറിംഗ് വിഭാഗം ഡയറക്ടറും ഹെഡുമായ ഷാനൂസ് എം.കെ, കല്ലട ഫുഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ അയ്യൂബ് കല്ലട എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.