കരിയര്‍ ഗുരു പ്രഥമ ശാഖക്ക് സമാരംഭമായി
ഷാര്‍ജ: ‘കരിയര്‍ ഗുരു’വിന്റെ യുഎഇയിലെ ആദ്യ ബ്രാഞ്ചിന് തുടക്കമായി. ഷാര്‍ജയിലെ ദമാസ് 2000 ബില്‍ഡിംഗില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ രാജകുടുംബാംഗം ശൈഖ് അബ്ദുല്‍ അസീസ് ഹുമൈദ് അല്‍ഖാസിമി, കരിയര്‍ ഗുരു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എസ് ജലീല്‍, യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍, അഡ്മിഷന്‍ രീതികള്‍, അറിയിപ്പുകള്‍ എന്നിവയെ കുറിച്ച് വിശദമായി അറിയാന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്ന കരിയര്‍ ഗൈഡന്‍സ് സ്ഥാപനമാണിത്. കുട്ടികളുടെ അഭിരുചിയും താല്‍പര്യവും ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് അവര്‍ക്കാവശ്യമായ ഗൈഡന്‍സ് നല്‍കി വിജയത്തിന്റെ പാതയിലേക്ക് എത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് സ്ഥാപനമാണ് കരിയര്‍ ഗുരു. കഴിഞ്ഞ 13 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഗുരുവിന്റെ പ്രവാസ ലോകത്തെ ആദ്യ ചുവടുവെപ്പിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ചടങ്ങില്‍ അബുദാബിയിലെ ഫിനാന്‍ഷ്യല്‍ അക്കാദമിയുടെ സീനിയര്‍ ഡയറക്ടര്‍ സംഗീത് ഇബ്രാഹിം, സദ്ഭാവന ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ അമീര്‍ തയ്യില്‍, കരിയര്‍ ഗുരു ഡയറക്ടര്‍ ഫിറോസ് ബാബു, അഡ്വ. മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി, ലോയി അബു അമ്ര തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.