കാര്‍ണെ ബുക്‌സ് ഇനി മിഡില്‍ ഈസ്റ്റിലും
ദുബായ്: 2015 മുതല്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മേത്തരം നോട്ട് ബുക്കുകളുടെ ഉല്‍പാദകരായ കാര്‍ണെ ബുക്‌സ് മിഡില്‍ ഈസ്റ്റിലും തങ്ങളുടെ സാന്നിധ്യമറിയിക്കുന്നു. ആകര്‍ഷക ഡിസൈനില്‍, താങ്ങാവുന്ന വിലയില്‍, ഗുണമേന്മയോടെ നോട്ട് ബുക്കുകള്‍ നല്‍കുന്നുവെന്നതാണ് തങ്ങളുടെ സവിശേഷതയെന്നും പ്രവാസ ലോകത്ത് നിന്നും വലിയ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും മാനേജിംഗ് ഡയറക്ടര്‍ അലക്‌സ് കുരുവിള അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌കൂള്‍ ഉള്‍പ്പെടെ ഏതാണ്ട് 30 സ്‌കൂളുകളില്‍ സാന്നിധ്യമുറപ്പിച്ച കാര്‍ണെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 200 വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് കൂടി തങ്ങളുടെ പഠനോപകരണങ്ങള്‍ എത്തിക്കാനാകുമെന്ന് കരുതുന്നു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലേക്ക് റീസ് പോള്‍ നേതൃത്വം നല്‍കുന്ന ടീമാണ് ഇനി മുതല്‍ ദുബായില്‍ നിന്നും പുസ്തകങ്ങളും അനുബന്ധ ഉല്‍പന്നങ്ങളും എത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ട് ബുക്കുകള്‍ക്ക് പുറമെ, പ്രാക്റ്റികല്‍ റെക്കോര്‍ഡ് ബുക്‌സ്, സ്‌ക്രൈബ്‌ളിംഗ് പാഡുകള്‍; കാലിഗ്രാഫ്, ഡ്രോയിംഗ്, ചില്‍ഡ്രന്‍സ് കളറിംഗ് പുസ്തകങ്ങള്‍; പരീക്ഷാ ഷീറ്റുകള്‍ തുടങ്ങിയവയും കാര്‍ണെയ്ക്കുണ്ട്. പ്രകൃതി സൗഹൃദമായതാണ് ഉല്‍പാദന യൂണിറ്റ്. ആരോഗ്യ പരിചരണ, ഫാര്‍മസ്യൂട്ടികല്‍, പാരാമെഡിക്കല്‍, ഹോസ്പിറ്റാലിറ്റി, എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ക്കാവശ്യമായ ഉല്‍പന്നങ്ങളും കാര്‍ണെ നിര്‍മിക്കുന്നു. വെള്ളം വീണാല്‍ നശിക്കാത്ത മഷിയില്‍, എ ഗ്രേഡ് കടലാസിലാണ് കാര്‍ണെ നോട്ട് ബുക്കുകള്‍ നിര്‍മിക്കുന്നത്. അസംസ്‌കൃത വസ്തുക്കളും കടലാസും ലാബുകളില്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ ശേഷമാണ് നിര്‍മാണം. നാക്, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ അംഗീകാരമുണ്ട്. സ്ത്രീ ശാക്തീകരണവും കമ്പനി നടപ്പാക്കിയിട്ടുണ്ട്. കാര്‍ണെയുടെ തൊഴിലാളികളില്‍ 70% സ്ത്രീകള്‍ ആണ്.
അലക്‌സ് കുരുവിളക്കും റീസ് പോളിനുമൊപ്പം, ഡയറക്ടറും സിഇഒയുമായ രതീഷ് വി.എയും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.