സിബിഎസ്ഇ ഹയര്‍ സെക്കന്‍ഡറി: ഗള്‍ഫ് ഏഷ്യനിലെ സോണല്‍ യുഎഇ കൊമേഴ്‌സ് ടോപ്പര്‍
ഷാര്‍ജ: സിബിഎസ്ഇ ഹയര്‍ സെക്കന്‍ഡറി കൊമേഴ്‌സ് വിഭാഗം പരീക്ഷയില്‍ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്‌ളീഷ് സ്‌കൂളിലെ സോണല്‍ സാജു യുഎഇ കൊമേഴ്‌സ് ടോപ്പറായി. 99% മാര്‍ക്ക് നേടിയാണ് സോണല്‍ ഈ നേട്ടം സ്വന്തമാക്കിയത്.
അക്കൗണ്ടന്‍സി 100, ഇന്‍ഫോമാറ്റിക്‌സ് പ്രാക്ടീസസ് 100, മാര്‍ക്കറ്റിംഗ് 100, ബിസിനസ് സ്റ്റഡീസ് 99, ഇംഗ്‌ളീഷ് 96 എന്നിങ്ങനെയാണ് സോണല്‍ സാജു നേടിയ സ്‌കോര്‍.
വിദ്യാര്‍ത്ഥിയുടെയും സ്‌കൂളിന്റെയും തിളക്കമാര്‍ന്ന നേട്ടത്തെ പേസ് സ്‌കൂള്‍സ് ഡയറക്ടര്‍മാരായ സല്‍മാന്‍ ഇബ്രാഹിം, സുബൈര്‍ ഇബ്രാഹിം, അസീഫ് മുഹമ്മദ്, ബിലാല്‍ ഇബ്രാഹിം, ആദില്‍ ഇബ്രാഹിം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. നസ്‌റീന്‍ ബാനു ബി.ആര്‍ എന്നിവര്‍ അഭിനന്ദിച്ചു.