CommunityEntertainmentFEATUREDUAE

ചെട്ടികുളങ്ങര അമ്മ പതിമൂന്നാമത്‌ ഭരണി മഹോത്സവം ജനു.14, 15 തീയതികളില്‍ അജ്മാനില്‍

പ്രഥമ ക്യാപ്‌സ് സേവാ പുരസ്‌കാരം മെഗാ സ്റ്റാര്‍ ഭരത് സുരേഷ് ഗോപിക്ക് സമ്മാനിക്കും

 

ദുബായ്: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതിയുടെ (ക്യാപ്‌സ്) പതിമൂന്നാമത് ഭരണി മഹോത്സവം ജനുവരി 14, 15 തീയതികളില്‍ അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടത്തും. പ്രഥമ ക്യാപ്‌സ് സേവാ പുരസ്‌കാരം മെഗാ സ്റ്റാര്‍ ഭരത് സുരേഷ് ഗോപിക്ക് സമര്‍പ്പിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മഹോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമായ കുത്തിയോട്ട പാട്ടിനും ചുവടിനും കൂടുതല്‍ മികവ് പകരാനും ആഘോഷം ഭക്തിസാന്ദ്രമാക്കാനും ‘ഓണാട്ടുകരയുടെ ഗാനഗന്ധര്‍വന്‍’ വി.വിജയരാഘവ കുറുപ്പ് മഹോല്‍സവത്തില്‍ പങ്കെടുക്കുന്നതാണ്.
ഏറെ സന്തോഷകരമായ മകര സംക്രമ സന്ധ്യയും അയ്യപ്പ ഭ ജനയും ഭരണി മഹോത്സവത്തോടൊപ്പം നടക്കുന്നതാണ്. പ്രശസ്ത സംഗീതജ്ഞന്‍ തുഷാര്‍ മുരളി കൃഷ്ണയും ശ്രീകാന്ത് വിശ്വരൂപയും നയിക്കുന്ന പ്രത്യേക ഭജനയും ഉണ്ടായിരിക്കും.
ഏതൊരു ഭക്തനും എന്നും വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ് കെട്ടുകാഴ്ചകള്‍. മഹോത്സവത്തിന് ഈ വര്‍ഷം കുംഭ ഭരണി നാളില്‍ 13 കരയിലെയും ഭക്തര്‍ കെട്ടുകാഴ്ചകള്‍ അമ്മയ്ക്കായി അണിയിച്ചൊരുക്കുന്നതാണ്. പ്രവാസ ഭൂമിയിലെ പരിമിതിക്കകത്തു നിന്നുകൊണ്ട് സമിതിയുടെ 13-ാം വര്‍ഷത്തില്‍ 13 കെട്ടുകാഴ്ചകളാണ് ഒരുക്കുന്നത്.
അമ്മയുടെ ഇഷ്ട വിഭവമായ കഞ്ഞിസദ്യയും ഇവിടെ ത്യാര്‍ ചെയ്യുന്നതാണ്. ചെട്ടികുളങ്ങര ക്ഷേത്രം മുന്‍ മേല്‍ശാന്തി ശ്രീകണ്ഠന്‍ സോമയാജിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകളും നടക്കും.
ഇതുസംബന്ധിച്ച് ഖിസൈസ് ക്‌ളാസിക് റെസ്‌റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സമിതി പ്രസിഡണ്ട് ഡോ. പി നന്ദകുമാര്‍, ചെയര്‍മാന്‍ ജിനേഷ് ബാലകൃഷ്ണന്‍, ജന.കണ്‍വീനര്‍ മോഹന്‍ലാല്‍ വാസുദേവന്‍, സെക്രട്ടറി പ്രശാന്ത് കൃഷ്ണന്‍, മറ്റു ഭാരവാഹികളായ മധു ഗോപാലകൃഷ്ണന്‍, ശശികുമാര്‍, ദീപക് നായര്‍, ഉണ്ണികൃഷ്ണ പിള്ള, ദാസന്‍, ചന്ദ്രന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
ഭരണി മഹോത്സവത്തെ കുറിച്ച് വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 052 7979287 (പ്രശാന്ത് കൃഷ്ണന്‍), 050 9535566 (അജിത് കുമാര്‍), 050 6584401(നന്ദകുമാര്‍), 055 8402133 (പ്രതിഷ് ശങ്കര്‍).

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.