ചിരന്തന: പുന്നക്കന്‍ മുഹമ്മദലി വീണ്ടും പ്രസിഡന്റ്
ടി.പി അഷ്‌റഫ് ജന.സെക്രട്ടറി, സാബു തോമസ് ട്രഷറര്‍
ദുബായ്: 23 വര്‍ഷമായി യുഎഇയിലെ സാമൂഹിക-സാംസ്‌കാരിക-സാഹിത്യ രംഗങ്ങളില്‍ ശ്രദ്ധേയമായി പ്രവര്‍ത്തിച്ചു വരുന്ന ചിരന്തന സാംസ്‌കാരിക വേദിയുടെ പ്രസിഡന്റായി പുന്നക്കന്‍ മുഹമ്മദലിയെ ജനറല്‍ ബോഡി യോഗത്തില്‍ വീണ്ടും തെരഞ്ഞടുത്തു. ടി.പി അഷ്‌റഫ് ജനറല്‍ സെക്രട്ടറിയും സാബു തോമസ് ട്രഷററുമാണ്. വൈസ് പ്രസിഡന്റുമാര്‍ -സലാം പാപ്പിനിശ്ശേരി, ടി.പി അബ്ബാസ് ഹാജി, സി.പി ജലീല്‍. സെക്രട്ടറിമാര്‍ -ഡോ. വി.എ ലത്തീഫ്, അഖില്‍ദാസ് ഗുരുവായൂര്‍, ജെന്നി പോള്‍. ചിരന്തന പബ്‌ളികേഷന്‍ കണ്‍വീനറായി ഫിറോസ് തമന്നയെയും, കോഓര്‍ഡിനേറ്ററായി ഡോ. മുനീബ് മുഹമ്മദലിയെയും തെരെഞ്ഞടുത്തു.
ജനറല്‍ ബോഡി യോഗത്തില്‍ പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി.പി അബ്ബാസ് ഹാജി, കെ.വി ഫൈസല്‍, ജിജോ ജേക്കബ്, മുസ്തഫ കുറ്റിക്കോല്‍, പുന്നക്കന്‍ ബീരാന്‍ ഹാജി, കെ.ടി.പി ഇബ്രാഹിം, ഹാഷിഫ് ഹംസുട്ടി, നജാദ് ബീരാന്‍, കെ.വി സിദ്ദീഖ്, എസ്.കെ.പി ഷംസുദ്ദീന്‍, സി.പി ശിഹാബുദ്ദീന്‍, സി.പി നുഅ്മാന്‍, പി.പി രാമചന്ദ്രന്‍, രവി മുതലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ടി.പി അഷ്‌റഫ് സ്വാഗതവും അഖില്‍ ദാസ് നന്ദിയും പറഞ്ഞു.