കെയർ ഹോമിലെ വായനശാലക്ക് ചിരന്തനയുടെ കൈത്താങ്ങ്
പഴയങ്ങാടി: ഏഴോം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഗാർഡിയൻ എയ്ഞ്ചൽസ് കെയർ ഹോമിൽ പുതുതായി ആരംഭിച്ച ലൈബ്രറിയിലേക്ക് ചിരന്തന 200ഓളം വിവിധ എഴുത്തുകാരുടെ പുസ്തകങ്ങൾ കൈമാറി ചിരന്തന വൈസ് പ്രസിഡണ്ടും യു.എ.ഇയിലെ അറിയപ്പെടുന്ന സാമൂഹ്യ,ജീവകാരുണ്യ പ്രവർത്തകനുമായ സി.പി.ജലീൽ പുസ്തകങ്ങൾ ഗാർഡിയൻ എയ്ഞ്ചൽ കെയർ ഹോം ഡിരക്ടർ റഷീദ് സഖാഫിക്ക് കൈമാറി. ചടങ്ങിൽ എം പി മുഹമ്മദ് കുഞ്ഞി, ഷൈമ ജലീൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വിവിധ സാഹചര്യങ്ങളിൽ നിന്നും കെയർ ഹോമിലെത്തിപ്പെട്ട അന്തേവാസികളിൽ പലരും നല്ല വായനക്കാരാണെന്നും, അവരുടെ വായന മുടങ്ങാതിരിക്കാനാണ് ചിരന്തന പുസ്തകങ്ങൾ കൈമാറിയെതെന്നും ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പറഞ്ഞു