മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി ക്‌ളാസിക് ഗ്‌ളോബല്‍
ദുബായ്: അല്‍ ത്വവാര്‍ സെന്ററില്‍ ക്‌ളാസിക് ഗ്‌ളോബല്‍ പ്രവര്‍ത്തനമാരംഭിച്ചു. അബ്ദുല്‍ അസീസ് ഹസ്സന്‍ അല്‍ശൈഖ് ഉത്ഘാടനം നിര്‍വഹിച്ചു. 2000 ചതുരശ്ര അടിയില്‍ നാല് ക്‌ളസ്റ്ററുകളും വിവിധ സേവനങ്ങള്‍ക്ക് പ്രത്യേക വിഭാഗങ്ങളും സേവനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കും. അല്‍ ത്വവാര്‍ സെന്ററില്‍ 24 മണിക്കൂറും എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാണ്.
ശൈഖ് ഡോ. ഫൈസല്‍ മുഅല്ല, ശെശഖ് ഒബൈദ് സുഹൈല്‍ അല്‍ മക്തൂം, യഅ്ഖൂബ് അലി, വലീദ് ഇബ്രാഹിം അല്‍ അലി വിശിഷ്ടാതിഥികളായിരുന്നു. ഖലീല്‍ ബുഖാരി തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഉത്ഘാടനത്തോടനുബന്ധിച്ച് നിരവധി പാക്കേജുകള്‍ ലഭ്യമാണെന്ന് ക്‌ളസിക് ഗ്‌ളോബല്‍ സിഇഒ സാദിഖ് അലി പറഞ്ഞു. www.classicglobal.ae
പോര്‍ട്ടലിലൂടെ നിരവധി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഡിജിറ്റല്‍ ഡോക്യുമെന്റസ്, മുന്നറിയിപ്പ് സന്ദേശങ്ങള്‍, 24/7 ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌ക്, 24 മണിക്കൂറും സര്‍ക്കാര്‍ സേവനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ലഭ്യമാകാന്‍ ക്‌ളാസിക് ഗ്‌ളോബല്‍ ഇടതടവില്ലാത്ത സേവനം ഉറപ്പ് നല്‍കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.