ഇന്ത്യക്കാര്‍ക്ക് ക്യൂബന്‍ വ്യാപാര സഹായം ലഭ്യമാക്കുമെന്ന് ക്യൂബന്‍ ട്രെഡ് കമീഷണര്‍ കെ.ജി അനില്‍ കുമാര്‍
ദുബായ്: ക്യൂബയുമായി ബന്ധപ്പെടുത്തി വ്യാപാര, വാണിജ്യ മേഖലകളില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കും വ്യവസായികള്‍ക്കും ആഗ്രഹത്തിനനുസരിച്ചുള്ള ബിസിനസ് ഒരുക്കിക്കൊടുക്കുമെന്ന് ക്യൂബയുടെ പുതിയ ട്രേഡ് കമീഷണറായി നിയമിതനായ അഡ്വ. കെ.ജി അനില്‍ കുമാര്‍ പറഞ്ഞു.
5 വര്‍ഷം കൊണ്ട് ബില്യണ്‍ കണക്കിന് ഡോളറിന്റെ ഇടപാടുകളുടെ സാധ്യത താന്‍ കാണുന്നുവെന്നും അത് പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാര്‍ മുന്നോട്ടു വരണമെന്നും അതിനായുള്ള സംവിധാനം ദുബായിലും ഇന്ത്യയിലും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 00971 54 411 5151എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം. അതിനാല്‍, എത്രയും വേഗം ബിസിനസ് ആശയങ്ങള്‍ തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുബായ് പൗരാവലി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചസാര, പുകയില, സിങ്ക്, നിക്കല്‍ തുടങ്ങിയവയുടെ വ്യാപാരം സുതാര്യമാക്കുന്നതാണ്. നാള്‍ക്കുനാള്‍ ഇന്ത്യയും ക്യൂബയും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടു വരികെയാണ്. അതിനെ ഒരു പുതിയ ധ്രുവത്തില്‍ എത്തിക്കുന്ന ദൗത്യമാണ് തനിക്കുള്ളതെന്നും അതില്‍ ഗുണം കിട്ടാവുന്ന നിരവധി അര്‍ഹതയുള്ളവരും അവകാശമുള്ളവരുമായ ഇന്ത്യക്കാര്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
16,000 കിലോമീറ്ററിനപ്പുറമാണ് ക്യൂബ എന്ന ചിന്ത ഇനി വേണ്ട. കണ്ടുപിടിത്തങ്ങള്‍ നടത്തിയ ധാരാളം ഇന്ത്യക്കാരുള്ള സ്ഥലമാണ് ക്യൂബ. മലയാളികള്‍ എവിടെ പോയാലും വ്യക്തിമുദ്ര പതിപ്പിക്കുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ദുബായ്. ആ സാഹചര്യം വ്യാപാരത്തിന്റെ കാര്യത്തില്‍ ക്യൂബയിലും ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐസിഎല്‍ സ്റ്റാഫ് പ്രതിനിധികളായ റയാനത്ത് അലി, ബല്‍രാജ്, ഡേ ഓഫ് ദുബായ് ഡോട്ട് കോം എംഡി മുരളി എകരൂല്‍, ഇഐസി ഇവന്റ് എംഡി അനില്‍ നായര്‍.കെ, കാന്തേഷ് ബോംബാനി (ആഡ് ബിസ് ടെക്),
ആയുര്‍സത്യ എംഡി ഡോ. സത്യ.കെ.പിള്ളൈ, റിയാസ് കില്‍ട്ടന്‍, മുനീര്‍ അല്‍ വഫ, മോഹന്‍ കാവാലം, ചാക്കോ ഊളക്കാടന്‍, കെഎല്‍ 45 യുഎഇ ചാപ്റ്റര്‍ തുടങ്ങിയവര്‍ പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി. ദുബായ് സിറ്റിസണ്‍സ് ആന്‍ഡ് റെസിഡന്റ്‌സ് ഫോറത്തില്‍ നിന്നും കെ.ജി അനില്‍കുമാര്‍ ആദരം ഏറ്റുവാങ്ങി. നാട്ടുകാരുടെ പ്രതിനിധിയായി ഇരിങ്ങാലക്കുട പ്രവാസി സംഘടനാ പ്രസിഡന്റ് ചാക്കോ ഊളക്കാടന്‍ പ്രത്യേകം പൊന്നാട അണിയിച്ച് ആദരിച്ചു. ദുബായ് പൊലീസിലെ കേണല്‍ അബ്ദുല്ല മുഹമ്മദ് അല്‍ ബലൂഷി, ഐപിഎ ഫൗണ്ടറും മലബാര്‍ ഗോള്‍ഡ് എക്‌സി.ഡയറക്ടറുമായ എ.കെ ഫൈസല്‍, ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, അറബ് വ്യാപാര പ്രമുഖന്‍ സാലിഹ് അല്‍ അന്‍സാരി, ഇമാറാത്തി ഗായകന്‍ മുഹമ്മദ് അല്‍ ബഹ്‌റൈനി തുടങ്ങിയവര്‍ അതിഥികളായിരുന്നു. മുറഖബാത് പൊലീസ് സ്റ്റേഷന്‍ അഡ്മിനിസ്ട്രഷന്‍ ഇന്‍ ചാര്‍ജ് ഖലീഫ അലി റാഷിദ് ഖലീഫ കെ.ജി അനില്‍ കുമാറിന് ആശംസകള്‍ നേര്‍ന്നു.