ദർശന ഫുട്ബോൾ മാമാങ്കം-2023

ഷാർജ: യു.എ.ഇ ദർശന കലാ-സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 19ന് ഞായറാഴ്ച് ദർശന ഫുട്ബോൾ മാമാങ്കം-2023 എന്ന പേരിൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്താൻ ആക്ടിംങ്ങ് പ്രസിഡണ്ട് വലിയകത്ത് ഷറഫുദ്ദീൻ കേച്ചേരി, യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഉച്ചക്ക് 2 മണി മുതൽ പിന്നേഴ്സ് ക്ലബ് അജ്മാൻ ഫുട്ബോൾ ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 10ന് മുൻപ് ബന്ധപ്പെടണം. ഫോൺ: 050 2827933, 056 2196577, 056 9365369.
ഇതുസംബസിച്ച യോഗം രക്ഷാധികാരി പുന്നക്കൻ മുഹമ്മദലി ഉൽഘാടനം ചെയ്തു. കെ.ടി.പി.ഇബ്രാഹിം, സാബു തോമസ്, വീണ ഉല്ലാസ്, ഷിജി അന്ന ജോസഫ്, ജെന്നി പോൾ, ഖുറേഷി ആലപ്പുഴ, ടി.പി.അശറഫ് ,സാബു തോമസ്, ഫൈസൽ കെ.വി, ശ്രീകുമാർ നമ്പ്യാർ എന്നിവർ സംസാരിച്ചു.
ദർശന ജനറൽ സിക്രട്ടറി അഖിൽദാസ് ഗുരുവായൂർ സ്വാഗതവും സിക്രട്ടറി ഷെംസീർ നാദാപുരം നന്ദിയും പറഞ്ഞു.
ദർശന ജനറൽ സിക്രട്ടറി അഖിൽദാസ് ഗുരുവായൂർ സ്വാഗതവും സിക്രട്ടറി ഷെംസീർ നാദാപുരം നന്ദിയും പറഞ്ഞു.