BusinessUAE

ഡിംപിള്‍ പതിമൂന്നാം പതിപ്പിന് തുടക്കം

ദുബായ്: യുഎഇയിലെ പ്രമുഖ ഫാഷന്‍ സ്റ്റോറായ ‘ഡിംപിള്‍ ഫാഷന്‍സ്’ പതിമൂന്നാമത് സ്റ്റോര്‍ ബര്‍ദുബായ് മീനാ ബസാറില്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഎഇയിലെ 12 ഔട്‌ലെറ്റുകളുടെ വിജയത്തെ തുടര്‍ന്നാണ് ദുബായിയുടെ ഹൃദയ ഭാഗത്ത് മറ്റൊരു ഔട്‌ലെറ്റ് തുറന്നതെന്ന് സ്ഥാപകന്‍ പ്രകാശ് ഗുര്‍നാനി പറഞ്ഞു. 2005ലാണ് ഈ സംരംഭത്തിന് തുടക്കമായത്. നാല് സെയില്‍സ് എക്‌സിക്യൂട്ടീവുകളും ഒരു മാനേജരുമായി ഷാര്‍ജയില്‍ ആരംഭിച്ച ഡിംപിള്‍ ഫാഷന് ഇന്ന് 120 സെയില്‍സ് എക്‌സിക്യൂട്ടീവുമാരും 35 തയ്യല്‍ക്കാരും പത്ത് മാനേജര്‍മാരുമുണ്ട്. കസ്റ്റമൈസ്ഡ് ഡ്രസ്സ് ഡിസൈനര്‍മാരും ടൈലര്‍മാരും മുഖേന എക്‌സ്‌ക്‌ളൂസിവ് വസ്ത്രങ്ങളാണ് ഇവിടെ നിന്നും തയാര്‍ ചെയ്തു കൊടുക്കുന്നത്.
ബ്രൈഡല്‍ വെയര്‍, ഗ്രൂം വെയര്‍, പാര്‍ട്ടി വെയര്‍, റെഡിമെയ്ഡ്  പരമ്പരാഗത വസ്ത്രങ്ങള്‍, സ്യൂട്ടുകള്‍, സാരികള്‍ എന്നിവയും കുട്ടികളുടെ വസ്ത്രങ്ങളും ഇമിറ്റേഷന്‍ ആഭരണങ്ങളും ഇവിടെ ലഭ്യമാണ്.
പുതിയ ഷോറൂം തുടങ്ങാനായതിലുള്ള സന്തോഷം രേഖപ്പെടുത്തിയ ഗുര്‍നാനി, ഒരു ടീമെന്ന നിലയില്‍ എല്ലാ ഉപയോക്താക്കളുടെ ആഗ്രഹങ്ങളും നിറവേറ്റാന്‍ തങ്ങള്‍ ശ്രമിക്കുന്നുവെന്നും ഇത് ഉപയോക്താക്കളും തന്റെ ടീമും ചേര്‍ന്നുള്ള വിജയത്തിന്റെ ഫലമാണെമന്നും പറഞ്ഞു. 18 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള ഡിംപിള്‍ ഫാഷന്‍ നൂതന കാഴ്ചപ്പാടുകളും ഗുണനിലവാര നയങ്ങളും കൊണ്ട് ഈ മേഖലയില്‍ ഒരു പ്രേരകശക്തിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഫാഷനില്‍ തങ്ങള്‍ മുന്‍പന്തിയിലാണെന്നും പുതിയ സ്റ്റോറിലൂടെ തങ്ങളുടെ കാല്‍പ്പാടുകള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞുവെന്നും ഡിംപിള്‍ ഫാഷന്‍ ഡയറക്ടര്‍ സുരേഷ് മംഗനാനി പറഞ്ഞു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.