ദുബായ് സൈബര്‍ ഇന്നൊവേഷന്‍ പാര്‍ക്ക് ബൂട്ട് ക്യാമ്പ് രജിസ്‌ട്രേഷന്‍ തുടങ്ങി
ദുബായ്: സൈബര്‍ സുരക്ഷയില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന പുതിയ ബിരുദധാരികളെയും ജീവനക്കാരെയും ലക്ഷ്യമിട്ട് ദുബായ് സൈബര്‍ ഇന്നൊവേഷന്‍ പാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനത്തിനായി ‘സൈബര്‍ സുരക്ഷാ ബൂട്ട് ക്യാമ്പി’ന്റെ രണ്ടാം പതിപ്പിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഫെബ്രുവരി 20ന് ആരംഭിക്കും. ആറ് മാസം നീളുന്ന കോഴ്‌സ് പ്രതിമാസം മൂന്ന് ദിവസമുള്ള സെഷനുകളായിയാണ് നടക്കുക. www.booking@dcipark.gov.ae
എന്ന വിലാസത്തിലേക്ക് ഒരു ഇമെയില്‍ അയച്ച് ബൂട്ട് ക്യാമ്പിനായുള്ള രജിസ്‌ട്രേഷന്‍ നടത്താം.