EntertainmentFEATUREDLeisureSportsUAEWorld

ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ്: ലോകത്തെ മികച്ച 20 വനിതാ താരങ്ങളില്‍ 18 പേരും പങ്കെടുക്കും

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച വനിതാ ടെന്നീസ് കളിക്കാരെത്തും. 10 ദിവസങ്ങളിലായി നടക്കുന്ന ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ 2.9 മില്യണ്‍ യുഎസ് ഡോളറാണ് പ്രൈസ് മണി.
ഫെബ്രുവരി 19 മുതല്‍ 25 വരെ നടക്കുന്ന വാര്‍ഷിക ഡബ്‌ള്യുടിഎ ഇവന്റില്‍ കഴിഞ്ഞ മാസത്തെ ഓസ്‌ട്രേലിയന്‍ ഓപണ്‍ ജേതാവ് അരിന സബലെങ്ക ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള 20 കളിക്കാരില്‍ 18 പേരും ഉള്‍പ്പെടുന്ന എലൈറ്റ് ഫീല്‍ഡിനെ ലോക ഒന്നാം നമ്പര്‍ ഇഗാ സ്വിറ്റെക് നയിക്കും.
ദുബായില്‍ ഇത്രയും വലിയ പേരുകള്‍ ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞത് വനിതാ ഗെയിമിന്റെ വളര്‍ച്ചയുടെ തെളിവാണെന്ന് ദുബായ് ഡ്യൂട്ടി ഫ്രീ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സിഇഒയുമായ കോം മക്‌ലൂഗ്‌ളിന്‍ പറഞ്ഞു. മുഴുവന്‍ ടൂര്‍ണമെന്റുകളും എങ്ങനെ പുരോഗമിച്ചുവെന്നതില്‍, പ്രത്യേകിച്ച് ഡബ്‌ള്യുടിഎയുടെ ഭാഗത്ത് നിന്ന് ഞാന്‍ തികച്ചും ആവേശഭരിതനാണ്. ഓരോ വര്‍ഷവും തങ്ങളുടെ ഇവന്റിലേക്ക് ടെന്നീസിലെ ഏറ്റവും വലിയ പേരുകളെ ആകര്‍ഷിക്കുന്നത് തങ്ങള്‍ തുടരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ 23 വര്‍ഷമായി ദുബായ് ടെന്നീസ് ഗണ്യമായി വളര്‍ന്നു. തുടക്കം മുതല്‍ കഴിയുന്നത്ര മികച്ച കളിക്കാ രെ ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ വര്‍ഷത്തെ ലൈനപ് യഥാര്‍ത്ഥത്തില്‍ ലക്ഷ്യം നേടിയെന്ന് എടുത്തു കാണിക്കുന്നുവെന്നും ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ടൂര്‍ണമെന്റ് ഡയറക്ടര്‍ സലാഹ് തഹ്‌ലക് അഭിപ്രായപ്പെട്ടു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.