BusinessFEATUREDGovernmentUAE

ദുബായ് മാരിടൈം അഥോറിറ്റി നിലവില്‍ വന്നു

ദുബായ്: ദുബായ് മാരിടൈം സിറ്റി അഥോറിറ്റിയെ തുറമുഖങ്ങള്‍, കസ്റ്റംസ്, ഫ്രീ സോണ്‍ കോര്‍പറേഷനുകള്‍ തുടങ്ങി എമിറേറ്റിലെ എല്ലാ തീരദേശ മേഖലയുമായി ബന്ധിപ്പിച്ച് ദുബായ് മാരിടൈം അഥോറിറ്റി എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ദുബായ് ഭരണാധികാരിയെന്ന നിലയില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2023ലെ നിയമം നമ്പര്‍ (3) പുറപ്പെടുവിച്ചു.
ആഗോള തീരദേശ വ്യാപാര കേന്ദ്രമെന്ന നിലയില്‍ ദുബായുടെ നില ശക്തിപ്പെടുത്താനും സമുദ്ര സുരക്ഷ മെച്ചപ്പെടുത്താനും പ്രാദേശിക, വിദേശ നിക്ഷേപം ആകര്‍ഷിക്കാനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനും മറ്റ് ലക്ഷ്യങ്ങള്‍ കൈവരിക്കാനും ലക്ഷ്യമിടുന്നതാണ് നിയമം. ദുബായിക്കായി ഒരു തീരദേശ പദ്ധതി തയാറാക്കാനും, മറീനകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പെര്‍മിറ്റുകള്‍ അനുവദിക്കാനും, നിയന്ത്രിക്കാനും, തടി കൊണ്ടുള്ള നൗകകള്‍ക്ക് പ്രവേശന, എക്‌സിറ്റ് ആവശ്യകതകള്‍ ക്രമീകരിക്കാനും നിയമം ദുബായ് മാരിടൈം അഥോറിറ്റിക്ക് അധികാരം നല്‍കുന്നു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.