CommunityFEATUREDIndiaUAE

ദുബായ് എസ്‌കെഎസ്എസ്എഫ് മനുഷ്യ ജാലിക ശ്രദ്ധേയമായി

ദുബായ്: ഇന്ത്യയുടെ 74-ാമത് റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ ദുബായ് എസ്‌കെഎസ്എസ്എഫ് സംഘടിപ്പിച്ച മനുഷ്യ ജാലിക ശ്രദ്ധേയമായി. പ്രസിഡണ്ട് അലി ഫൈസിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് യുഎഇ എസ്‌കെഎസ്എസ്എഫ് പ്രസിഡണ്ട് സയ്യിദ് ശുഐബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വര്‍ണ-വര്‍ഗ-ദേശ-ഭാഷാ വൈവിധ്യങ്ങളിലും ഇന്ത്യ ഉയര്‍ത്തുന്ന പാരമ്പര്യത്തിന്റെ നന്മയെ ചേര്‍ത്തു പിടിച്ചു മുന്നേറാനുള്ള പ്രതിജ്ഞ പുതുക്കണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് പറഞ്ഞു. ജാലികാ സംഗമത്തില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക ചിഹ്നങ്ങളും നാമങ്ങളും മാറ്റി ഫാഷിസ്റ്റ് ഭരണകൂടം ചേരിതിരിവ് സൃഷ്ടിക്കുമ്പോള്‍ ഒരുമയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ജനാധിപത്യ മതേതര സമൂഹം സജ്ജമാവണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
വിവിധ സംഘടനാ പ്രതിനിധികളായ പി.കെ അന്‍വര്‍ നഹ (കെഎംസിസി) എസ് .എം ജാബിര്‍ (ഇന്‍കാസ്), ഷൗക്കത്തലി ഹുദവി (ദുബായ് സുന്നി സെന്റര്‍) എഴുത്തുകാരന്‍ മുരളി മംഗലത്ത്, മാധ്യമപ്രവര്‍ത്തകന്‍ ജലീല്‍ പട്ടാമ്പി സംസാരിച്ചു.
ഷാജു ഷമീര്‍ അസ്ഹരി ആമുഖ ഭാഷണം നടത്തി. ദുബൈ എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി സഈദ് തളിപ്പറമ്പ് ജാലികാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോട്, ദുബൈ സുന്നി സെന്റര്‍ നേതാക്കളായ സൂപ്പി ഹാജി, സക്കീര്‍ ഹുസൈന്‍ തങ്ങള്‍, ഹുസൈന്‍ ദാരിമി, ഇബ്രാഹിം ഫൈസി, ജമാല്‍ മഞ്ചേരി, എസ്‌കെഎസ്എസ്എഫ് നാഷണല്‍ കമ്മിറ്റി നേതാക്കളായ ഹൈദരലി ഹുദവി, ഷറഫുദ്ദീന്‍ ഹുദവി, നുഅ്മാന്‍ തിരൂര്‍, ഫാസില്‍ മെട്ടമ്മല്‍, ഹസ്സന്‍ രാമന്തളി സംബന്ധിച്ചു.
ജാലികാ സമിതിയംഗങ്ങളായ കബീര്‍ അസ്അദി, സുബൈര്‍ മാങ്ങാട്, സലാം വെട്ടത്തൂര്‍, ഷമീര്‍ ഒഞ്ചിയം, റഫീഖ് പുളിങ്ങോം, റാഫി പൂനൂര്‍, എം.ബി.എ ഖാദര്‍, ടി.എം.എ സിദ്ദീഖ്, റഫീഖ് എതിര്‍ത്തോട് നേതൃത്വം നല്‍കി. സയ്യിദ് മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ പട്ടാമ്പി പ്രാര്‍ത്ഥന നിര്‍വഹിച്ചു. അബ്ദുല്‍ ജലീല്‍ എടക്കുളം സ്വാഗതവും അനസ് ഹാജി നന്ദിയും പറഞ്ഞു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.