പാര്‍ക്കിംഗ് ഫീസടക്കല്‍ എളുപ്പമാക്കാന്‍ ദുബായില്‍ 4 വ്യത്യസ്ത ചാനലുകള്‍; 17,500 ദിശാസൂചികള്‍ സ്ഥാപിച്ചു
ദുബായ്: ദുബായിലെ പാര്‍ക്കിംഗ് നിയന്ത്രണ സോണുകളില്‍ 17,500 പുതിയ ദിശാസൂചികള്‍ സ്ഥാപിച്ചു. ഈ അടയാളങ്ങള്‍ പൊതു പാര്‍ക്കിംഗ് ഫീസ്, സേവന സമയം, പേയ്‌മെന്റ് ചാനലുകള്‍ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുന്നു. മെച്ചപ്പെടുത്തിയ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്.
പൊതു പാര്‍ക്കിംഗിന് പേയ്‌മെന്റ് ഓപ്ഷനുകള്‍ പ്രദര്‍ശിപ്പിക്കുന്ന സൈന്‍ബോര്‍ഡുകള്‍ നല്‍കേണ്ടതിന്റെ ആവശ്യകത ആര്‍ടിഎ ഊന്നിപ്പറഞ്ഞു. ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നത് ആര്‍ടിഎയുടെ 80% ഉപയോക്താക്കളും അവരുടെ സേവന ഫീസ് മൊബൈല്‍ ഫോണുകളിലൂടെയും സ്മാര്‍ട് ടാബുകളിലൂടെയും അടയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്. പുതിയ അടയാളങ്ങള്‍ക്ക് രാത്രിയില്‍ വ്യക്തമായ ദൃശ്യപരതയുണ്ടെന്നും സോണ്‍ കോഡിനോടൊപ്പം പേയ്‌മെന്റ് രീതികള്‍ക്കായി നാല് ക്യുആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പാര്‍ക്കിംഗ് ഉപയോക്താക്കള്‍ക്ക് വിവിധ വഴികളിലൂടെ നേരിട്ട് പണമടയ്ക്കുന്നത് എളുപ്പമാക്കുന്നുവെന്നും ആര്‍ടിഎയിലെ പാര്‍ക്കിംഗ്, ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി ഡയറക്ടര്‍ ഉസാമ അല്‍ സാഫി പറഞ്ഞു.
ക്യുആര്‍ കോഡുകള്‍ ആര്‍ടിഎയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ഒരു പ്രത്യേക റീഡറും വാട്‌സാപ്പ് വഴിയുള്ള പേയ്‌മെന്റിനായി മറ്റൊന്നും ഉള്‍ക്കൊള്ളുന്നതാണ്. അവിടെ ഉപയോക്താവിനെ വാട്‌സാപ്പ് വഴി പേയ്‌മെന്റ് സേവനത്തിലേക്ക് നയിക്കും. വാഹനത്തിന്റെ വിശദാംശങ്ങളും പാര്‍ക്കിംഗ് കാലയളവും നല്‍കാന്‍ സിസ്റ്റം ഉപയോക്താവുമായി ഒരു ഇന്ററാക്റ്റീവ് ചാറ്റ് ആരംഭിക്കുന്നു. അതിനു ശേഷം ഉപയോക്താവിന് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ വീണ്ടും നല്‍കുന്നതിന് പകരം തെരഞ്ഞെടുക്കാനും ഈ സേവനം ഉപയോക്താവിനെ പ്രാപ്തമാക്കുന്നു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെയോ സോണ്‍ വ്യക്തമാക്കാതെയോ ആപ്പ്ള്‍ പേ ഫീച്ചര്‍ ഉപയോഗിച്ച് േെഫാണ്‍ ഉപകരണങ്ങള്‍ക്കായി ആപ്പ് ക്‌ളിപ്പുകള്‍ വഴിയുള്ള പേയ്‌മെന്റിനായി അടയാളങ്ങള്‍ ക്യുആര്‍ കോഡുകള്‍ നല്‍കുന്നു. എസ്എംഎസ് വഴിയുള്ള പേയ്‌മെന്റ് സേവനത്തിനുള്ള ക്യുആര്‍ കോഡിന് ഉപയോക്താവിന് ഡാറ്റാ പാക്കേജ് ആവശ്യമില്ല. വാചക സന്ദേശ ഫോര്‍മാറ്റിനൊപ്പം സേവനത്തില്‍ നിന്ന് എങ്ങനെ പ്രയോജനം നേടാമെന്ന് വിശദീകരിക്കുന്ന ഒരു പേജിലേക്ക് ഉപയോക്താവിനെ അത് കൊണ്ടുപോകും. വാഹന വിവരങ്ങള്‍ നല്‍കി മണിക്കൂറുകളുടെ എണ്ണം തെരഞ്ഞെടുത്ത ശേഷം ഒരു എസ്എംഎസ് സൃഷ്ടിക്കാനുള്ള ഓപ്ഷനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.